ഇന്ന് (1.6.2024 )രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിച്ചത് ( PART-2)
ശശി തരൂരിന്റെ പാർട്ട് ടൈം പി.എ. യെ കുറിച്ചുള്ള ആരോപണത്തിൽ തരൂർ എന്ത് പിഴച്ചു , ആരോപണം ഉയർന്നായാളെപ്പറ്റി അന്വേഷിക്കയാണ് വേണ്ടത്. പകരം ശശി തരൂരിനെ ആക്ഷേപിക്കയല്ല വേണ്ടത്. ശശി തരൂർ വ്യക്തമായി പറഞ്ഞിട്ടുണ്ട് തനിക്ക് ഇത്തരം സംഭവവുമായി ഒരു ബന്ധവുമില്ലായെന്ന് .
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന് സ്വർണ്ണക്കള്ളക്കടത്തിൽ നേരിട്ടു ബന്ധമുണ്ടെന്ന് ഞാൻ പറഞ്ഞപ്പോൾ ഐ.എ എസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കാൻ താൻ ശ്രമിക്കുന്നു എന്ന് പറഞ്ഞ ശേഷം ശിവശങ്കരനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ് ചെയ്തത്. ഇതെല്ലാം അദ്ദേഹം നേരിട്ടു നടത്തിയ കാര്യങ്ങളാണ് എന്ന് ആർക്കാണ് അറിയാൻ പാടില്ലാത്തത് – ചെന്നിത്തല മധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.