KSRTC വിദ്യാർത്ഥി കൺസഷന് ഓൺലൈൻ രജിസ്ട്രേഷൻ

Spread the love

കെഎസ്ആർടിസി വിദ്യാർത്ഥി കൺസഷന് ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം. വിദ്യാർത്ഥികൾക്ക് https://www.concessionksrtc.comലെ School Student Registration/College student registration എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്ത് അപേക്ഷ നൽകാം. അപേക്ഷ സ്കൂൾ അംഗീകരിച്ചുകഴിഞ്ഞാൽ ബന്ധപ്പെട്ട ഡിപ്പോയിൽ പരിശോധനക്ക് ശേഷം അപേക്ഷ അംഗീകരിച്ചതായി മെസ്സേജ് ലഭിക്കുന്നതിനൊപ്പം ഡിപ്പോയിൽ അടക്കേണ്ട തുക എത്രയെന്നു നിർദേശവും ലഭിക്കും. തുടർന്ന്, ഡിപ്പോയിൽ എത്തി തുക അടക്കേണ്ടതാണ്. രജിസ്റ്റർ ചെയ്യുന്ന സമയത്ത് നൽകിയിരിക്കുന്ന യൂസർനെയിമും പാസ്വേർഡും ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് അപേക്ഷ ട്രാക്ക് ചെയ്യാം.

ഏതെങ്കിലും കാരണവശാൽ അപേക്ഷ നിരസിച്ചാൽ വെബ്സൈറ്റിലെ Appeal Applications എന്ന ടാബിൽ ക്ലിക്ക് ചെയ്ത് അപ്പീൽ നൽകാം. നിലവിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്തതോ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലാത്തതോ ആയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂൺ 2-നകം www.concessionksrtc.comവഴി രജിസ്റ്റർ ചെയ്യണം. മൂന്നുമാസമാണ് സ്റ്റുഡൻസ് കൺസഷന്റെ കാലാവധി.

Author

Leave a Reply

Your email address will not be published. Required fields are marked *