വജ്ര ജൂബിലിയുടെ ഭാഗമായി മണപ്പുറം ഫിനാന്‍സ് 75 ഭിന്നശേഷിക്കാര്‍ക്ക് സ്‌കൂട്ടറുകള്‍ നല്‍കി

Spread the love

നെടുമ്പാശ്ശേരി: രാജ്യത്തെ പ്രമുഖ ബാങ്കിങ് ഇതര ധനകാര്യസ്ഥാപനമായ മണപ്പുറം ഫിനാന്‍സിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തിരഞ്ഞെടുത്ത 75 ഭിന്നശേഷക്കാര്‍ക്കുള്ള സ്‌കൂട്ടര്‍ വിതരണം നടന്നു. നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങ് വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. നിര്‍ധനരായ വ്യക്തികളുടെ ജീവിതത്തിനു പുതിയ ദിശ നല്‍കുന്ന മണപ്പുറം ഫിനാന്‍സിന്റെ ഈ ഉദ്യമം ഏറെ അഭിന്ദനാര്‍ഹമാണെന്നു മന്ത്രി പറഞ്ഞു. ‘വി പി നന്ദകുമാറിന്റെ നേതൃത്വ മികവില്‍ മണപ്പുറം ഫിനാന്‍സിന്റെ സിഎസ്ആര്‍ വിഭാഗമായ മണപ്പുറം ഫൗണ്ടേഷന്‍ സമൂഹത്തില്‍ നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. വ്യവസായത്തെ വൈവിധ്യമാര്‍ന്ന തലങ്ങളിലേക്ക് വ്യാപിപ്പിക്കുമ്പോഴും സമൂഹത്തില്‍ സഹായം ആവശ്യമുള്ളവരെക്കൂടി ചേര്‍ത്തുപിടിക്കുന്നതിന് കേരളത്തിലെ മന്ത്രി എന്ന നിലയില്‍ മണപ്പുറത്തോടുള്ള നന്ദി അറിയിക്കുന്നു.’- അദ്ദേഹം പറഞ്ഞു.

അന്‍വര്‍ സാദത്ത് എംഎല്‍എ അധ്യക്ഷത വഹിച്ചു. സഹയാത്രക്ക് സ്‌നേഹസ്പര്‍ശം പദ്ധതിയുടെ ഭാഗമായി നടന്ന ‘വിങ്സ് ഓണ്‍ വീല്‍സ്’ പരിപാടിയില്‍ മണപ്പുറം ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റീ വി പി നന്ദകുമാറാണ് സ്‌കൂട്ടറുകള്‍ വിതരണം ചെയ്തത്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ബന്ധമായും നടത്തണമെന്ന നിയമം പ്രാബല്യത്തില്‍ വരുന്നതിനും വര്‍ഷങ്ങള്‍ക്കു മുന്‍പേ മണപ്പുറം ഫൗണ്ടേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു. മഹാപ്രളയത്തിനു ശേഷം സംസ്ഥാനത്തുടനീളം ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു.’- നന്ദകുമാര്‍ അഭിപ്രായപ്പെട്ടു. കേരളത്തില്‍ നിര്‍ദ്ധനര്‍ക്കായി അഞ്ഞൂറോളം വീടുകള്‍ പ്രത്യക്ഷമായും വിവിധ സംഘടനകള്‍ വഴിയും മണപ്പുറം ഫൗണ്ടേഷന്‍ പൂര്‍ത്തീകരിച്ചതായി അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ എം എല്‍ എമാരായ റോജി എം ജോണ്‍, ഇ ടി ടൈസണ്‍ മാസ്റ്റര്‍, പി പി ചിത്തരഞ്ജന്‍, സനീഷ് കുമാര്‍ ജോസഫ്, മണപ്പുറം ഫിനാന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സുമിത നന്ദന്‍, മണപ്പുറം ജ്വല്ലേഴ്‌സ് എം ഡി സുഷമ നന്ദകുമാര്‍, മണപ്പുറം ഫൗണ്ടേഷന്‍ ജനറല്‍ മാനേജര്‍ ജോര്‍ജ് മൊറേലി, മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോര്‍ജ് ഡി ദാസ്, നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ വി സുനില്‍, വിദ്യഭ്യാസ- ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം ജെ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

Photo Caption; മണപ്പുറം ഫിനാന്‍സിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 75 ഭിന്നശേഷിക്കാര്‍ക്കുള്ള സ്‌കൂട്ടറുകളുടെ വിതരണോദ്ഘാടനം വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു. മണപ്പുറം ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റീ വി പി നന്ദകുമാര്‍ സമീപം.

Athulya K R

Author

Leave a Reply

Your email address will not be published. Required fields are marked *