മതേതര ജനാധിപത്യത്തിന്റെ യശസ്സ് ഉയര്‍ത്തിയ തിരഞ്ഞെടുപ്പ് ഫലമാണ് ഇന്ത്യ മുന്നണിയുടേത് – എംഎം ഹസന്‍

Spread the love

ഇന്ത്യ മുന്നണിയുടേത് മതേതര ജനാധിപത്യത്തിന്റെ യശസ്സ് ഉയര്‍ത്തിയ തിരഞ്ഞെടുപ്പ് ഫലമാണ് ന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. കെപിസിസി ആസ്ഥാനാത്ത് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. രാജ്യത്തിന്റെ മതേതരത്വവും ജനാധിപാത്യവും ആരുവിചാരിച്ചാലും തകര്‍ക്കാനാവില്ല. ഇന്ത്യ സഖ്യം ദയനീയമായി തകര്‍ന്നടിയുമെന്ന് വിധിയെഴുതിയ എക്‌സിറ്റ്‌പോള്‍ ഫലത്തിന്റെ വിശ്വാസ്യത തന്നെയില്ലാതാക്കിയ തിരഞ്ഞെടുപ്പ് ഫലം കൂടിയാണിത്.

കേരളത്തില്‍ യുഡിഎഫ് തരംഗമാണ്. മോദിയുടെയും പിണറായി വിജയന്റെയും സര്‍ക്കാരുകള്‍ക്കെതിരായ ജനവിധിയാണിത്. ഇരുസര്‍ക്കാരുകള്‍ക്കും എതിരാണ് ജനവികാരം. സംസ്ഥാനത്ത് ഭരണസ്തംഭനത്തിനും ക്രമസമാധാന തകര്‍ച്ചയ്ക്കും എതിരായി ജനം വിധിയെഴുതി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിലയിരുത്തലാണ് തിരഞ്ഞെടുപ്പ് ഫലമെന്നാണ് എല്‍ഡിഎഫ് നേതാക്കളും സിപിഎം സംസ്ഥാന സെക്രട്ടറിയും പറഞ്ഞിരുന്നത്. അതുകൊണ്ട് ജനവിധി ഉള്‍ക്കൊണ്ട് രാജിവെയ്ച്ച് തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ധാര്‍മികതയും തന്റേടവും കാട്ടാന്‍ മുഖ്യമന്ത്രിയും സര്‍ക്കാരും തയ്യാറാകണം. തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ വിജയം സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തര്‍ധാരയുടെ തെളിവ്. കേരളത്തില്‍ രണ്ടക്കം കടക്കുമെന്ന് പ്രധാനമന്ത്രിക്ക് പറയാനുള്ള ധൈര്യം വന്നതും ഇതേ അന്തര്‍ധാരയുടെ പുറത്താണ്. സിപിഎമ്മിന്റെ നേതാക്കള്‍ക്കെതിരെ ഉണ്ടായിരുന്ന കേസുകള്‍ ഒത്തുതീര്‍പ്പാക്കാമെന്ന ബിജെപി വാഗ്ദാനം സ്വീകരിച്ചാണ് സിപിഎം-ബിജെപി അന്തര്‍ധാര പ്രവര്‍ത്തിച്ചത്. തൃശ്ശൂരും തിരവനന്തപുരത്തും ബിജെപി -സിപിഎം രഹസ്യസഖ്യം പ്രവര്‍ത്തിച്ചു. എന്നാല്‍ തിരുവനന്തപുരത്തെ മതേതരവിശ്വാസികള്‍ ബിജെപിയെ തള്ളിയത് കൊണ്ട് സിപിഎമ്മിന്റെയും ബിജെപിയുടേയും ധാരണ നടക്കാതെ പോയി. തൃശ്ശൂരിലെ പരാജയം പാര്‍ട്ടിയും മുന്നണിയും ഗൗരവമായി ചര്‍ച്ച ചെയ്യുമെന്നും ഹസ്സന്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *