ജനവിധിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി.
ഏകാധിപത്യ ഭരണാധികാരികൾക്കും
വർഗീയ ശക്തികൾക്കും കേരളത്തിൻറെ മതേതര മനസ്സിൽ സ്ഥാനമില്ലെന്ന് പ്രഖ്യാപിക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം.സാധാരണക്കാരെ മറന്ന് കോർപ്പറേറ്റുകളെയും മാഫിയ സംഘങ്ങളെയും വഴിവിട്ട് സഹായിച്ച മോദിക്കും പിണറായിക്കും ജനം നൽകിയ ശക്തമായ താക്കീത് കൂടിയാണ് ജനവിധി .പാർട്ടിയും യുഡിഎഫും ഒറ്റക്കെട്ടായി ഐക്യത്തോടെ പൊരുതി നേടിയ രാഷ്ട്രീയ വിജയമാണിത്. യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തിച്ച കോൺഗ്രസിൻ്റേയും യുഡിഎഫിൻ്റേയും പ്രവർത്തകർക്കും എല്ലാ ജനാധിപത്യ മതേതര വിശ്വാസികൾക്കും നന്ദി രേഖപ്പെടുത്തുന്നു. തൃശ്ശൂരിലെയും ആലത്തൂരിലെയും പരാജയം പാർട്ടി ഗൗരവമായി ചർച്ച ചെയ്യും. സിപിഎം – ബിജെപി അന്തർധാര കേരളത്തിൽ പ്രവർത്തിക്കുന്നു എന്നതിന് തെളിവാണ് തൃശൂരിലെ ബി ജെ പി യുടെ വിജയം എന്നും കെ സുധാകരൻ പറഞ്ഞു.