ഡാളസിൽ സീനിയർ സിറ്റിസൺ ഫെലോഷിപ്പിന്റെ വിശുദ്ധ കുർബ്ബാന ശുശ്രുഷക്ക് ഡോ.മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്താ നേതൃത്വം നൽകി

Spread the love

ഡാളസ് : മാർത്തോമ്മാ സഭയുടെ ഡാളസിലെ വിവിധ ദേവാലങ്ങളിലെ സീനിയർ സിറ്റിസൺ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ ജൂൺ 7 വെള്ളിയാഴ്ച ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ്മാ ദേവാലയത്തിൽ വെച്ച് നടത്തപ്പെട്ട വിശുദ്ധ കുർബ്ബാന ശുശ്രുഷക്ക് ഡോ.യുയാക്കീം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്താ മുഖ്യ കാർമ്മികത്വം വഹിച്ചു.

റവ. ഷിബി എബ്രഹാം, റവ. ഷൈജു സി.ജോയ്, റവ. ജോബി ജോൺ, റവ.എബ്രഹാം തോമസ് എന്നിവർ സഹ കാർമ്മികരായിരുന്നു. ഡാളസിലെ 70 വയസ്സിനു മുകളിലുള്ള അനേകർ പങ്കെടുത്ത മാർത്തോമ്മാ വിശ്വാസികളുടെ ഒരു ആത്മീയ സമ്മേളനമായി ഈ ശുശ്രുഷയെ വിലയിരുത്തപ്പെട്ടു. യേശു ക്രിസ്തുവിന്റെ

സാന്നിധ്യം മനുഷ്യ ജീവിതത്തിൽ യഥാർത്ഥമാകുമ്പോഴാണ് മനുഷ്യന് ആത്മാർത്ഥതയോടും, ലക്ഷ്യബോധത്തോടും, പ്രത്യാശയോടും കൂടെ ജീവിക്കുവാൻ സാധിക്കുന്നത് എന്ന് സഫ്രഗൻ മെത്രാപ്പൊലീത്താ തന്റെ പ്രസംഗത്തിൽ ഉദ്ബോധിപ്പിച്ചു.

ഹൃസ്വ സന്ദർശനത്തിനായി ഡാളസിൽ എത്തിച്ചേർന്ന മാർത്തോമ്മാ സഭയുടെ ചെങ്ങന്നൂർ – മാവേലിക്കര ഭദ്രാസനാധ്യക്ഷൻ കൂടിയായ സഫ്രഗൻ മെത്രാപ്പോലീത്താക്ക് ഊഷ്മള വരവേൽപ്പ് ആണ് ഡാളസ് ലൗവ് ഫീൽഡ് എയർപോർട്ടിൽ വൈദീകരുടെയും, ആത്മായ നേതാക്കളുടെയും നേതൃത്വത്തിൽ നൽകിയത്.

 

Leave a Reply

Your email address will not be published. Required fields are marked *