കെ സുധാകരന് തലസ്ഥാനത്ത് ആവേശോജ്ജ്വലമായ സ്വീകരണം

Spread the love

കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിക്ക് തിരുവനന്തപുരത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശജ്ജ്വലമായ സ്വീകരണം നല്‍കി.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ ഉജ്ജ്വ ല വിജയത്തിനു ശേഷം ആദ്യമായാണ് കെ സുധാകരന്‍ തലസ്ഥാനത്ത് എത്തുന്നത് . ബാന്‍ഡ് മേളം ഉള്‍പ്പെടെയുള്ള വാദ്യമേളങ്ങളും മുദ്രാവാക്യം വിളികളുമായി രാവിലെ തന്നെ വിമാനത്താവളവും പരിസരവും കെ സുധാകരനെ സ്വീകരിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊണ്ട് നിറഞ്ഞിരിക്കുന്നു. 11 മണി കഴികെ വിമാനത്താവളത്തിലെത്തിയ കെ സുധാകരനെ സംഘടനാ ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണനും ഡിസിസി പ്രസിഡന്റ് പാലോട് രവിയും ചേര്‍ന്ന് ഷാള്‍ അണിയിച്ച് സ്വീകരിച്ചു.

ഡി.സി.സി പ്രസിസന്റ് പാലോട് രവി, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ടി.യു രാധാകൃഷ്ണന്‍, ജി.എസ് ബാബു, കെ. ജയന്ത് , ആര്‍വി രാജേഷ്, ചെമ്പഴന്തി അനില്‍, ആനാട് ജയന്‍, മുടവന്‍ മുഗള്‍ രവി, വിനോദ് കൃഷ്ണ,എന്‍.എസ്.നുസൂര്‍,അഭിലാഷ് നായര്‍, ജയചന്ദ്രന്‍ ,സഞ്ജയന്‍, കടകംപള്ളി ഹരിദാസ്, കൃഷ്ണകുമാര്‍, എം.ജെ ആനന്ദ്, പ്രേംജി,ലഡ് ഗര്‍ബാവ, സേവ്യര്‍ ലോപ്പസ്, സനല്‍കുമാര്‍,വേണു വെളൈളക്കടവ്, സുനില്‍ പാറ്റൂര്‍, നൗഷാദ്, കെപിസിസി ഡിസിസി ഭാരവാഹികള്‍ സ്വീകരണ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

Author

Leave a Reply

Your email address will not be published. Required fields are marked *