പെന്‍സില്‍ കൊണ്ടെഴുതിയ ചെക്ക്- പുസ്തക പ്രകാശനം ജൂണ്‍ 15 ന്

Spread the love

തൃശ്ശൂര്‍ :  ഫെഡറല്‍ ബാങ്ക് മുന്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായ കെ.എ. ബാബു എഴുതിയ ‘പെന്‍സില്‍ കൊണ്ടെഴുതിയ ചെക്ക്’ പുസ്‌കത്തിന്റെ പ്രകാശനം ജൂണ്‍ 15 ന് തൃശ്ശൂര്‍ മാനേജ്മെന്റ് അസോസിയേഷന്‍ സഹൃദയ കോളേജില്‍ സംഘടിപ്പിക്കുന്ന സ്റ്റുഡന്റ്സ് ആനുവല്‍ കോണ്‍ക്ലേവില്‍ വെച്ച് രാവിലെ 10 മണിക്ക് നടക്കും.

അനൗപചാരിക വിദ്യാഭ്യാസത്തിലൂടെ ഉന്നതവിദ്യാഭ്യാസം നേടിയ കെ.എ. ബാബു ബാങ്കിങ്, സാമ്പത്തിക രംഗങ്ങളില്‍ വിദഗ്ധനാണ്. നാലു പതിറ്റാണ്ടിലേറെ നീണ്ട ബാങ്കിങ് കരിയറില്‍ ഉന്നത പദവികള്‍ വഹിച്ച ബാബു കെ എ ഇപ്പോള്‍ റിസര്‍വ് ബാങ്കിന്റെ പരാതി പരിഹാര സംവിധാനത്തില്‍ ഇന്റേണല്‍ ഓംബുഡ്‌സ്മാന്‍ ആണ്. മാനേജ്മെന്റ്, ലീഡര്‍ഷിപ്പ് മാര്‍ക്കറ്റിംഗ്, മോട്ടിവേഷന്‍ വിഷയങ്ങളില്‍ പരിശീലകന്‍ കൂടിയാണ് എഴുത്തുകാരന്‍.

Athulya K R

Leave a Reply

Your email address will not be published. Required fields are marked *