കേരള സർക്കാരിന്റെ ടൂറിസം വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം സെന്ററിൽ 2024-25 അധ്യയന വർഷത്തെ ഒരു വർഷം ദൈർഘ്യമുളള ഹോട്ടൽ മാനേജ്മെന്റ് കോഴ്സായ ഫുഡ് പ്രൊഡക്ഷൻ കോഴ്സിലേക്ക് പട്ടിക വർഗ വിഭാഗത്തിൽ ഒരു സീറ്റും, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ / ഫുഡ് ആൻഡ് ബിവറേജ് സർവീസ് കോഴ്സുകളിൽ പട്ടിക വർഗ വിഭാഗത്തിൽ ഓരോ സീറ്റും, ഇ.ഡബ്ല്യൂ.എസ് വിഭാഗത്തിലും, മറ്റ് വിഭാഗങ്ങളിലും ഏതാനും സീറ്റുകളും ഒഴിവുണ്ട്. സ്പോട്ട് അഡ്മിഷനു വേണ്ടി അസൽ സർട്ടിഫിക്കറ്റുകളുമായി ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0471-2728340, 8075319643, 7561882783.