സിനി ജോണ്‍ Strauss Service Excellence Award കരസ്ഥമാക്കി : ലാലി ജോസഫ്

Spread the love

ഡാളസ്  : U.T Southwestern  ആശുപത്രിയില്‍ വിവിധ ഡിപ്പാര്‍ട്ട്മെന്‍റില്‍ ജോലി ചെയ്യുന്നവരുടെ കഴിവും
വൈദഗ്ധ്യവും കണക്കിലെടുത്ത് സഹപ്രവര്‍ത്തകരുടെ നോമിനേഷനില്‍ കൂടി എല്ലാം ക്വാര്‍ട്ടറിലും ആറു
പേരെ വീതം തിരഞ്ഞെടുത്ത് അവര്‍ക്ക് കൊടുക്കുന്ന അവാര്‍ഡിനെയാണ് ടൃമേൗൈ ടലൃ്ശരല ഋഃരലഹഹലിരല
അംമൃറ എന്ന് വിളിക്കുന്നത്. ഈ ക്വാര്‍ട്ടറില്‍ ഡ.ഠ ടീൗവേംലലെേൃി ആശുപത്രിയില്‍ വയനാട്
സ്വദേശിനിയായ സിനി ജോണ്‍ ഈ അവാര്‍ഡിന് അര്‍ഹയായി.
മൂന്നു കാര്യങ്ങള്‍ ആണ് ഈ അവാര്‍ഡ് കൊടുക്കുന്നതിനായി പരിഗണിക്കുന്നത്..ഒന്നാമത് അവരുടെ

ജോലിയിലുള്ള മികവും വൈദഗ്ധ്യവും പ്രകടിപ്പിക്കുക. രണ്ടാമത് അടുത്ത തലമുറക്ക് ഇവര്‍ ഒരു റോള്‍
മോഡല്‍ ആയിരിക്കുക. മൂന്നാമത് ഗുണകരമായ രീതിയിലുള്ള സമൂഹ്യസേവനം ചെയ്യുക.
അവാര്‍ഡിന് അര്‍ഹരായവരെ മെയ് 17ാം തീയതി ഖീിമവേമി ഋളൃീി ങ.ഉ. ഋഃരലരശ്ലേ ഢശരല ജൃലശെറലിേ ളീൃ
ഒലമഹവേ ട്യലൊേ അളളമശൃെ അവാര്‍ഡ് നല്‍കി അനുമോദിച്ചു. സിനി തന്‍റെ അചഞ്ചലമായ പ്രതിബദ്ധതയില്‍
കൂടി പരിചരണത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തിയ ഒരു വ്യക്തിത്വത്തിന്‍റെ ഉടമയാണ് 24 വര്‍ഷത്തെ
സേവന പരിചയം ഉള്ള സിനി 2021 മുതല്‍ ഡ.ഠ ടീൗവേംലലെേൃി ആശുപത്രിയിലെ തീവ്രപരിചരണ
വിഭാഗത്തില്‍ ജോലി ചെയ്യ്തു വരുന്നു.. ഡോ. എം.ജി. ആര്‍ യൂണിവേഴ്സിറ്റി ചെന്നൈ (ശ്രീ ബാലാജി
കോളേജ് ഓഫ് നേഴ്സിംഗ്) നിന്ന് നേഴ്സിംഗില്‍ ബിരുദം കരസ്ഥമാക്കി.
അമേരിക്കയില്‍ വരുന്നതിനു മുന്‍മ്പ് ഇന്‍ഡ്യയിലും, അബുദാബിയിലും ജോലി ചെയ്തിരുന്നു. വൂണ്ട്
കെയറിലും, സ്ക്കിന്‍ കെയറിലും ഉള്ള സിനിയുടെ വൈദഗ്ധ്യം എടുത്തു പറയേണ്ടതു തന്നെയാണ്..
രോഗികളോടും സഹപ്രവര്‍ത്തകരോടുമുള്ള തന്‍റെ പെരുമാറ്റവും ഈ അവാര്‍ഡിന് ഒരു മാനദണ്ഡമായി
കരുതാം. അതുപോലെ തന്നെ സിനി പഠിച്ച കാര്യങ്ങള്‍ സഹപ്രവര്‍ത്തകരെ പഠിപ്പിക്കാനും പകര്‍ന്നു
കൊടുക്കുന്നതിനും ഒരു മടിയും കാണിക്കാറില്ല.  സിനിക്ക് നേഴ്സിംഗില്‍ മാത്രമല്ല ഡ്രോയിംഗിലും പെയിന്‍റിംഗിലും കുടുംബമൊത്തുള്ള ഉല്ലാസ യാത്രയിലും
അതീവ താല്പര്യമാണ്. ഭര്‍ത്താവ് മാത്യുവും മക്കള്‍ ഡോണാ, ഡെയിന്‍, ഡെല്‍നാ യും ഒത്ത് ഇര്‍വിംഗ്,ടെക്സാസില്‍ താമസിച്ചു വരുന്നു. സെന്‍റ് അല്‍ഫോന്‍സാ സീറോമലബാര്‍ കാത്തലിക്ക് ചര്‍ച്ച് കൊപ്പേല്‍  പള്ളിയിലെ വൂമന്‍സ് ഫോറത്തിലെ സജീവസാന്നീധ്യമാണ് സിനി ജോണ്‍.

Author

Leave a Reply

Your email address will not be published. Required fields are marked *