ആമസോൺ ഫ്രെഷ് കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു

Spread the love

കൊച്ചി: ആമസോൺ ഫ്രെഷ് 130ലധികം നഗരങ്ങളിലേക്ക് കൂടി വിപുലീകരിക്കുന്നതായി ആമസോൺ ഇന്ത്യ പ്രഖ്യാപിച്ചു. ഫ്രൂട്ട്‍സ്, വെജിറ്റബിൾസ്, ബേബി, ബ്യൂട്ടി, പേഴ്‌സണൽ കെയർ, ചിൽഡ് ഉൽപ്പന്നങ്ങൾ, പെറ്റ് ഉൽപ്പന്നങ്ങൾ എന്നിങ്ങനെ നിത്യോപയോഗ സാധനങ്ങളുടെ ഫുൾ-ബാസ്ക്കറ്റ് ഗ്രോസറി സർവ്വീസാണ് കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്. 11,000-ത്തിലധികം കർഷകരിൽ നിന്ന് ആമസോൺ ഫ്രെഷ് സെല്ലേഴ്‌സ് പഴങ്ങളും പച്ചക്കറികളും വാങ്ങി 4-ഘട്ട ക്വാളിറ്റി പരിശോധനയിലൂടെ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കും. ആമസോൺ ഫ്രെഷ് സെല്ലർമാരിൽ നിന്നും ബാങ്ക് പങ്കാളികളിൽ നിന്നും മികച്ച ഓഫറുകളും ഡീലുകളും നേടാം.

ഈസി സെലക്ഷനും നാവിഗേഷനും ഉൾപ്പെടെ സൗകര്യപ്രദമായ ഫീച്ചറുകൾക്കൊപ്പം ആമസോൺ ഫ്രെഷ് അനായാസ ഷോപ്പിംഗ് അനുഭവമാണ് പ്രദാനം ചെയ്യുന്നതെന്ന് ആമസോൺ ഫ്രെഷ് ഇൻ ഡയറക്‌ടർ ശ്രീകാന്ത് ശ്രീറാം പറഞ്ഞു. കൂടാതെ മാംഗോ സ്റ്റോർ, സമ്മർ സ്റ്റോർ എന്നിങ്ങനെയുള്ള ഇവൻ്റുകളും എല്ലാ മാസവും 1 മുതൽ 7 വരെയുള്ള സൂപ്പർ വാല്യൂ ദിനങ്ങളും ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച മൂല്യം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Akshay

Author

Leave a Reply

Your email address will not be published. Required fields are marked *