1) സംസ്‌കൃത സർവകലാശാലയിൽ ഗസ്റ്റ് അധ്യാപക ഒഴിവ്.
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ സെന്റർ ഫോർ മ്യൂസിയം സ്റ്റഡീസിൽ ഗസ്റ്റ് അധ്യാപക ഒഴിവിലേയ്ക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. 55% മാർക്കോടെ മ്യൂസിയോളജി /ആർക്കിയോളജിയിൽ ബിരുദാനന്തര ബിരുദം നേടി മ്യൂസിയം /ഗാലറികളിലെ പ്രവൃത്തി പരിചയമുളളവർക്ക് അപേക്ഷിക്കാം. യു. ജി. സി. നെറ്റ് / പിഎച്ച്. ഡി. അഭിലഷണീയ യോഗ്യതയാണ്. പ്രായ പരിധി 60വയസ്സിൽ താഴെ. താല്പര്യമുള്ളവർ ജൂലൈ എട്ടിന് രാവിലെ 11ന് സർവകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ ഹിസ്റ്ററി വിഭാഗത്തിൽ നടത്തുന്ന വാക്ക് – ഇൻ – ഇന്റർവ്യൂവിൽ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് സർവ്വകലാശാല അറിയിച്ചു.
2) സംസ്‌കൃത സർവകലാശാലഃ നാല് വർഷ ബിരുദ ക്ലാസുകൾ.
ജൂലൈ ഒന്നിന് തുടങ്ങും.
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ നാല് വർഷ ബിരുദ പ്രോഗ്രാമുകളിലേയ്ക്കുളള ക്ലാസ്സുകൾ ജൂലൈ ഒന്നിന് തുടങ്ങും. ഒന്നാം അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രാദേശിക കേന്ദ്രങ്ങളിലും പഠന വകുപ്പുകളിലും ഹെൽപ്പ് ഡെസ്കുകൾ ഒരുക്കിയിട്ടുണ്ട്. പ്രവേശനത്തിന് അർഹരായ വിദ്യാർത്ഥികൾ സ്റ്റുഡന്റ്സ് പോർട്ടലിൽ നിന്നും അവർക്ക് ലഭിച്ച നമ്പറും പാസ്‍വേഡും ഉപയോഗിച്ച് അഡ്മിഷൻ മെമ്മോ ഡൗൺലോഡ് ചെയ്ത് ജൂൺ 26, 27 തീയതികളിൽ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണെന്ന് സർവ്വകലാശാല അറിയിച്ചു.
ജലീഷ് പീറ്റര്‍
പബ്ലിക് റിലേഷന്‍സ് ഓഫീസര്‍
ഫോണ്‍ നം. 9447123075