പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ പ്രവേശനം; അപേക്ഷ ക്ഷണിച്ചു

Spread the love

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ താണയിലുള്ള ഗവ.പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ ഈ അധ്യയന വര്‍ഷം പോസ്റ്റ് മെട്രിക് കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികളുടെ താമസം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും. കൂടാതെ പ്രതിമാസ പോക്കറ്റ് മണിയും ലഭിക്കും. പട്ടികജാതി വിഭാഗത്തിന് 68 ശതമാനവും പട്ടികവര്‍ഗ വിഭാഗത്തിന് 17 ശതമാനവും ഒ ഇ സി വിഭാഗത്തിന് അഞ്ച് ശതമാനവും സീറ്റ് സംവരണം ഉണ്ട്.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വരുമാന, സ്വഭാവ സര്‍ട്ടിഫിക്കറ്റുകള്‍, അവസാനം പഠിച്ച കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്, ഇപ്പോള്‍ പഠിക്കുന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം ജൂലൈ 12നകം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, കണ്ണൂര്‍ 2 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0497 2700596.

Leave a Reply

Your email address will not be published. Required fields are marked *