5,197 ജീവനക്കാരെ ഉൾപ്പെടുത്തി ഇസാഫ് ബാങ്ക് മൈക്രോ ബാങ്കിങ് ചാനൽ ആരംഭിച്ചു

Spread the love

കൊച്ചി: ഇസാഫ് ബാങ്കിന്റെ ബിസിനസ് കറസ്പോണ്ടന്റായ ഇസാഫ് സ്വാശ്രയ മള്‍ട്ടി സ്റ്റേറ്റ് അഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി (ഇസ്മാകോ)യുടെ 5,197 ജീവനക്കാർ ജൂലൈ 1 മുതൽ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിലേക്ക്. പുതിയ ബിസിനസ് പുനക്രമീകരണം പൂര്‍ത്തിയായതോടെ ബാങ്ക് ഏറ്റെടുത്തിരിക്കുന്ന മൈക്രോ ലോണ്‍ വിഭാഗം ഇനി ബാങ്ക് നേരിട്ട് കൈകാര്യം ചെയ്യും. ഇസാഫ് ഗ്രൂപ്പ് സ്ഥാപനമായ ഇസ്മാകോ ഇനി മുതല്‍ ബാങ്കിന്റെ കസ്റ്റര്‍മര്‍ സര്‍വീസ് സെന്ററുകള്‍ മാത്രമായിരിക്കും കൈകാര്യം ചെയ്യുക. വായ്പാ വിതരണം വഴിയുള്ള ബിസിനസ്സും ബാങ്കിന്റെ പ്രവര്‍ത്തനവും കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഈ വിഭാഗം ജീവനക്കാരെ ഇസാഫ് ബാങ്കിന്റെ ഭാഗമാക്കിയത്.
പുതിയ മൈക്രോ ബാങ്കിങ് വിഭാഗം പ്രധാനമായും ഗ്രാമീണ മേഖല കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തിക്കുക. ചെറുകിട വായ്പകള്‍, കാര്‍ഷിക വായ്പകള്‍, വാഹന വായ്പ, ഭവന വായ്പ തുടങ്ങിയവ കൈകാര്യം ചെയ്യും. താഴെ തട്ടിലുള്ളവര്‍ക്കും ഇടത്തരം വരുമാനക്കാര്‍ക്കുമായി പുതിയ ഉല്‍പ്പന്നങ്ങള്‍ ആസൂത്രണം ചെയ്യുന്നതായി ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോള്‍ തോമസ് പറഞ്ഞു. ഇസ്മാകോയുടെ ചില സേവനങ്ങള്‍ പരിമിതപ്പെടുത്താന്‍ കഴിഞ്ഞ മാസമാണ് ബാങ്ക് തീരുമാനമെടുത്തത്. പുതിയ ക്രമീകരണം നിലവില്‍ വന്ന ശേഷവും ബാങ്കിന്റെ ഏറ്റവും വലിയ ബിസിനസ് കറസ്‌പോണ്ടന്റ് ഇസ്മാകോ തന്നെയാണ്. മൊത്തം വായ്പകളുടെ 66.14 ശതമാനമാണ് ബാങ്ക് നേരിട്ട് കൈകാര്യം ചെയ്യുന്നത്. കൂടാതെ എല്ലാ ബിസിനസ് കറസ്‌പോണ്ടന്റുകളും ചേര്‍ന്ന് കൈകാര്യം ചെയ്യുന്ന വായ്പകള്‍ 33.86 ശതമാനമാക്കി കുറയും. 14.90% ആകും ഇസ്മാകോയുടെ ബിസിനസ് വിഹിതം.
ഒറ്റ ബിസിനസ് കറസ്‌പോണ്ടന്റിൽ മാത്രം ബിസിനസ് അധികമായി കേന്ദ്രീകരിക്കുന്നത് ഒഴിവാക്കാനായി, ബിസിനസ് പ്രവര്‍ത്തനങ്ങള്‍ നേരിട്ട് ബാങ്കിനു കീഴിലാക്കുന്നതു വഴി പ്രവര്‍ത്തന കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുമാണ് പുതിയ മാറ്റങ്ങളെന്ന് ഇസാഫ് ബാങ്ക് മേധാവി കെ. പോള്‍ തോമസ് പറഞ്ഞു. കഴിഞ്ഞ മാസം ചേര്‍ന്ന ബാങ്കിന്റെ ബോര്‍ഡ് യോഗത്തിന്റേതാണ് ഈ നിര്‍ണായക തീരുമാനങ്ങള്‍

Ajith V Raveendran

Author

Leave a Reply

Your email address will not be published. Required fields are marked *