ഡോക്ടേഴ്‌സ് ദിനാചരണത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ഡോക്ടര്‍ തിരുവനന്തപുരത്ത്

Spread the love

തിരുവന്തപുരം : ഡോക്ടേഴ്‌സ് ദിനാചരണത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ഡോക്ടര്‍ ഗുജറാത്തിലെ ഭാവ്‌നഗര്‍ സ്വദേശി ഡോ. ഗണേഷ് ബരയ്യ ഭാവി ഡോക്ടര്‍മാരായ കുട്ടികള്‍ക്ക് പ്രചോദനത്തിന്റെ വേറിട്ട പാഠങ്ങള്‍ പകര്‍ന്നു നല്‍കി. ഡോക്ടര്‍മാരാകാന്‍ ആഗ്രഹിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി എസ് പി മെഡിഫോര്‍ട്ട് ഹോസ്പിറ്റല്‍ സംഘടിപ്പിച്ച ഷാഡോ ഡോക്ടര്‍ പദ്ധതി ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ഡോ. ഗണേഷ്.

ഡോക്ടര്‍മാരുടെ തിരക്കിട്ട ജോലികളെ അടുത്തറിയാനും അവര്‍ നേരിടുന്ന വെല്ലുവിളികളെ മനസ്സിലിക്കാനാും പ്രചോദനം നല്‍കുന്നതിനും ലക്ഷ്യമിട്ടാണ് തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഡോക്ടര്‍ വേഷത്തില്‍ ഒരു ദിവസം ആശുപത്രി പരിചയപ്പെടുത്തുന്ന ഷാഡോ ഡോക്ടര്‍ പദ്ധതിക്ക് എസ് പി മെഡിഫോര്‍ട്ട് ഹോസ്പിറ്റല്‍ തുടക്കമിട്ടത്. വിജയകരമായി രണ്ടാം വര്‍ഷമാണിത് സംഘടിപ്പിക്കുന്നത്.

യോഗ്യതാ പരീക്ഷയിലും മെഡിക്കല്‍ പ്രവേശന പരീക്ഷയിലും ഉന്നത വിജയം നേടിയിട്ടും ശാരീരികമായ ഉയരക്കുറവ് കാരണം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ എംബിബിഎസ് പ്രവേശനത്തിന് വിലക്കിട്ടപ്പോള്‍ നീണ്ട നിയമ പോരാട്ടത്തിലൂടെ സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി നേടിയാണ് ഡോ. ഗണേഷ് ബരയ്യ എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയത്. ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവും കൊണ്ട് ഏതു പ്രതികൂല സാഹചര്യങ്ങളേയും അനുകൂലമാക്കി മാറ്റാനാകുമെന്ന പാഠമാണ് ഡോ. ഗണേഷ് പുതിയ തലമുറയ്ക്ക് നല്‍കുന്നതെന്ന് എസ് പി മെഡിഫോര്‍ട്ട് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. എസ്. പി. അശോകന്‍ പറഞ്ഞു.

ഭാവി ഡോക്ടര്‍മാരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനം നല്‍കുന്നതിനാണ് ഡോ. ഗണേഷ് ബരയ്യ ഡോക്ടേഴ്സ് ദിന പരിപാടിയില്‍ അതിഥിയായി എത്തിയത്. മെഡിക്കല്‍ രംഗത്തു പ്രവര്‍ത്തിക്കുന്ന പ്രൊഫഷനലുകള്‍ നിത്യേന നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും, രോഗികള്‍ക്ക് ഉയര്‍ന്ന ഗുണനിലവാരമുള്ള ചികിത്സയും പരിചരണവും നല്‍കുന്ന രീതികളെ കുറിച്ചും പുതിയ തലമുറയെ ബോധവല്‍ക്കരിക്കുകയും അവരെ പ്രചോദിപ്പിക്കുകയുമാണ് ഷാഡോ ഡോക്ടര്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ജോയിന്റ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എസ്. പി. സുബ്രമണ്യന്‍ പറഞ്ഞു.

സി.എ ദിനം കൂടിയായിരുന്ന തിങ്കളാഴ്ച എസ് പി മെഡിഫോര്‍ട്ട് ഹോസ്പിറ്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) അംഗങ്ങള്‍ക്കും സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ഇവര്‍ക്ക് ഒരു വര്‍ഷത്തെ ചികിത്സാ ആനൂകൂല്യം ലഭ്യമാക്കുന്ന ഗോള്‍ഡ് മെംബര്‍ഷിപ്പും വിതരണം ചെയ്തു. എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ഡോ. എസ്. ആദിത്യ, അദ്വൈത് എ ബാല, ഡോ. അതുല്യ എ ഭാഗ്യ എന്നിവരും ചടങ്ങില്‍ സംസാരിച്ചു.

ചികിത്സാ രംഗത്ത് സ്മാര്‍ട് ടെക്നോളജി സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ മുന്നിലുള്ള എസ് പി ഫോര്‍ട്ട് ഹെല്‍ത്ത്കെയറിനു കീഴിലുള്ള എസ് പി മെഡിഫോര്‍ട്ട് ഹോസ്പിറ്റലിലാണ് ദക്ഷിണേന്ത്യയിലെ ആദ്യ നിര്‍മിത ബുദ്ധി സാങ്കേതികവിദ്യയുള്ള ത്രീഡി കാത്ത് ലാബ് ഉള്ളത്. 50ലേറെ പ്രമുഖരായ സൂപ്പര്‍ സ്പെഷ്യലിസ്റ്റുകള്‍, റോബോട്ടിക് സര്‍ജിക്കല്‍ ഇമേജിങ് സിസ്റ്റം, റിമോട്ട് പേഷ്യന്റ് മോണിറ്ററിങ് സംവിധാനം തുടങ്ങി ഒട്ടേറെ ആധുനിക ചികിത്സാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. 26 വര്‍ഷത്തെ സേവന പാരമ്പര്യമുള്ള എസ് പി ഗ്രൂപ്പ് ഹോസ്പിറ്റല്‍സിനു കീഴില്‍ നാല് ആശുപത്രികളും 750 കിടക്കകളുള്ള ഒരു നഴ്സിങ് കോളെജുമുണ്ട്.

Athulya K R

Author

Leave a Reply

Your email address will not be published. Required fields are marked *