ആര്‍ച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോയെ കെപിസിസി പ്രസിഡന്റ് സന്ദര്‍ശിച്ചു

Spread the love

ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോയെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി സന്ദര്‍ശിച്ചു. വെള്ളയമ്പലം ബിഷപ്പ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.
തീരദേശമേഖലയിലെ പ്രശ്‌നങ്ങളും മത്സ്യത്തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന ദുരിതങ്ങളും
ചര്‍ച്ചാവിഷയമായി. പാര്‍ലമെന്റില്‍ ഈ വിഷയം ഉന്നയിക്കുകയും പ്രശ്‌നപരിഹാരത്തിനായി സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്നും അദ്ദേഹത്തിന് കെ.സുധാകരന്‍ എംപി ഉറപ്പുനല്‍കി. കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം എം.ലിജുവും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

 

Author

Leave a Reply

Your email address will not be published. Required fields are marked *