പട്ടികജാതി-പട്ടികവർഗ്ഗ (അതിക്രമങ്ങൾ തടയൽ) നിയമമനുസരിച്ച് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ എസ്.സി./എസ്.ടി. സെല്ലിന് വേണ്ടി തയ്യാറാക്കിയ നിയമാവലിയുടെയും റഗുലേഷന്റെയും പ്രകാശനം വൈസ് ചാൻസലർ പ്രൊഫ. കെ.കെ. ഗീതാകുമാരി നിർവ്വഹിച്ചു. രജിസ്ട്രാർ പ്രൊഫ. സുനിത ഗോപാലകൃഷ്ണൻ ആദ്യപ്രതി സ്വീകരിച്ചു. ഹൈക്കോടതി ഗവൺമെന്റ് പ്ലീഡർ അഡ്വ. കെ.കെ. പ്രീത മുഖ്യപ്രഭാഷണം നടത്തി. കാലടി മുഖ്യക്യാമ്പസിൽ നടന്ന ചടങ്ങിൽ ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ എസ്.സി./എസ്.ടി. സെൽ കോ-ഓർഡിനേറ്റർ പ്രൊഫ. കെ. ആർ. സജിത അധ്യക്ഷയായിരുന്നു. ക്യാമ്പസ് യൂണിയൻ ചെയർപേഴ്സൺ ഭഗത് കെ. ബാബു, എസ്.സി./എസ്.ടി. സെൽ അംഗങ്ങളായ ആർ. സന്തോഷ് കുമാർ, സി. അമലു എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ അടിക്കുറിപ്പ് : പട്ടികജാതി – പട്ടികവർഗ്ഗ (അതിക്രമങ്ങൾ തടയൽ) നിയമമ നുസരിച്ച് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ എസ്.സി./എസ്.ടി. സെല്ലിനു വേണ്ടി തയ്യാറാക്കിയ നിയമാവലിയുടെയും റഗുലേഷന്റെയും പ്രകാശനം വൈസ് ചാൻസലർ പ്രൊഫ. കെ.കെ. ഗീതാകുമാരി നിർവ്വഹിക്കുന്നു. രജിസ്ട്രാർ പ്രൊഫ. സുനിത ഗോപാലകൃഷ്ണൻ, പ്രൊഫ. കെ.ആർ. സജിത, അഡ്വ. കെ.കെ. പ്രീത, ആർ. സന്തോഷ് കുമാർ, ഭഗത് കെ. ബാബു, സി. അമലു എന്നിവർ സമീപം.
ജലീഷ് പീറ്റര്‍
പബ്ലിക് റിലേഷന്‍സ് ഓഫീസര്‍
ഫോണ്‍ നം. 9447123075