ലിറ്റില്‍ കൈറ്റ്സ്: ജില്ലയിലെ മികച്ച യൂണിറ്റുകള്‍ പുരസ്കാരം ഏറ്റുവാങ്ങി

Spread the love

മലപ്പുറം ജില്ലയിലെ മികച്ച ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ക്കുള്ള അവാര്‍ഡുകള്‍ തിരുവനന്തപുരം നിയമസഭാ കോംപ്ലക്സിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പു മന്ത്രിവി. ശിവന്‍കുട്ടിയിൽ നിന്നും സ്കൂളുകള്‍ ഏറ്റുവാങ്ങി.

ജില്ലയിലെ മികച്ച യൂണിറ്റായി തിരഞ്ഞെടുത്ത പി.പി.എം എച്ച്.എസ്.എസ് കൊട്ടുക്കര സ്കൂളിന് 30,000 രൂപയുടെ ക്യാഷ് അവാര്‍ഡും ശില്പവും പ്രശസ്തിപത്രവുമാണ് ലഭിച്ചത്. രണ്ടാം സ്ഥാനം നേടിയ എച്ച്.എം.വൈ.എച്ച്.എസ് മഞ്ചേരി സ്കൂളിന് 25,000 രൂപയുടെക്യാഷ് അവാര്‍ഡും ശില്പവും പ്രശസ്തിപത്രവും ലഭിച്ചു. 15,000 രൂപയുടെ ക്യാഷ് അവാര്‍ഡും ശില്പവും പ്രശസ്തി പത്രവും മൂന്നാം സ്ഥാനം നേടിയ എൻ.എച്ച്.എസ്.എസ് എരുമമുണ്ട സ്കൂളിനും ലഭിച്ചു.

യൂണിറ്റുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍, തനത് പ്രവര്‍ത്തനങ്ങളും സാമൂഹ്യ ഇടപെടലും, പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്റേഷന്‍, സ്കൂള്‍ വിക്കി അപ്ഡേഷന്‍, ക്യാമ്പുകളിലെ പങ്കാളിത്തം, ഡിജിറ്റല്‍ മാഗസിന്‍, വിക്ടേഴ്സ് ചാനല്‍ വ്യാപനം, ന്യൂസ് തയ്യാറാക്കല്‍, അംഗങ്ങളുടെ വ്യക്തിഗത പ്രകടനങ്ങള്‍, ഹൈടെക് ക്ലാസ്‍മുറികളുടെ പരിപാലനം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റേതുള്‍പ്പെടെയുള്ള സ്കൂളിലെ മറ്റ് പ്രവര്‍ത്തനങ്ങളില്‍ യൂണിറ്റിന്റെ ഇടപെടല്‍ എന്നീ മേഖലകളിലെ യൂണിറ്റുകളുടെ 2023-24 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാർഡിനർരായവരെ കണ്ടെത്തിയത്.

Author

Leave a Reply

Your email address will not be published. Required fields are marked *