ജോലി ഉപേക്ഷിക്കേണ്ടി വന്ന വനിതകള്‍ക്ക് അവസരമൊരുക്കി ഫെഡറല്‍ ബാങ്ക്

Spread the love

കൊച്ചി: പല കാരണങ്ങളാല്‍ ജോലി ഉപേക്ഷിക്കേണ്ടി വന്ന വനിതാ പ്രൊഫഷനലുകള്‍ക്കായി ഫെഡറല്‍ ബാങ്ക് നടത്തിയ റിക്രൂട്ട്‌മെന്റ് പദ്ധതിക്ക് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് മികച്ച പ്രതികരണം. വിവാഹം, പ്രസവം തുടങ്ങി വ്യക്തിപരവും അല്ലാത്തതുമായ കാരണങ്ങളാല്‍ ജോലിയില്‍ നിന്ന് ഇടവേള എടുക്കേണ്ടി വന്നവരെ ലക്ഷ്യമിട്ടായിരുന്നു ഈ പദ്ധതി. ജോലിയില്‍ നിന്ന് വിട്ട് അഞ്ചുവര്‍ഷം തികയാത്ത, ബാങ്കിംഗ് / ഐടി മേഖലകളില്‍ നിന്നുള്ള വനിതകള്‍ക്കാണ് നിലവില്‍ അവസരം ലഭിച്ചത്.

വൈവിധ്യമാര്‍ന്നതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഒരു തൊഴിലിടത്തിന് ഫെഡറല്‍ ബാങ്ക് പ്രതിജ്ഞാബദ്ധമാണ്. കരിയര്‍ ബ്രേക്ക് എടുത്ത വനിതാ പ്രൊഫഷനലുകള്‍ക്ക് പുതിയ അവസരം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഫെഡറല്‍ ബാങ്ക് ഈ ഉദ്യമത്തിന് തുടക്കമിട്ടത്. വനിതകളെ ശാക്തീകരിക്കുന്നതിന് ബാങ്ക് നടപ്പിലാക്കി വരുന്ന വൈവിധ്യമാര്‍ന്ന പദ്ധതികളുടെ ഭാഗമാണിതെന്നും ഫെഡറല്‍ ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് എച്ച്ആര്‍ ഓഫീസറുമായ എന്‍ രാജനാരായണന്‍ പറഞ്ഞു.

Athulya K R

Author

Leave a Reply

Your email address will not be published. Required fields are marked *