ട്രഷറികളിൽ മണി ഓർഡർ മുഖേനയുള്ള പെൻഷൻ വീതരണം വൈകുവാനിടയായത് പോസ്റ്റൽ വകുപ്പിന്റെ വീഴ്ച മൂലം

Spread the love

ട്രഷറികളിൽ മണി ഓർഡർ മുഖേനയുള്ള ജൂലായ് മാസത്തെ പെൻഷൻ വിതരണം വൈകാനിടയായത് പോസ്റ്റൽ വകുപ്പിന്റെ വീഴ്ച മൂലമെന്ന് ട്രഷറി വകുപ്പ് ഡയറക്ടർ. ജൂലൈയിലെ പെൻഷൻ വിതരണത്തിനായി മണി ഓർഡർ കമ്മീഷൻ ഉൾപ്പെടെ പെൻഷൻ തുക ബില്ലുകളിലായി ജില്ലാ ട്രഷറി മുഖേന ജൂൺ അവസാന ആഴ്ചയിൽ പോസ്റ്റ് ഓഫീസുകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തിരുന്നു. എസ്.ബി.ഐ അധികാരികളുമായി ബന്ധപ്പെട്ടിരുന്നുവെങ്കിലും ജൂലൈ 2, 3, 4 ദിവസങ്ങളിലായി തുക ക്രെഡിറ്റ് ആവാതെ തിരികെ എത്തുകയായിരുന്നു.

പോസ്റ്റ് ഓഫീസിന്റെ ബാങ്ക് അക്കൗണ്ടുകളിൽ ജൂൺ മാസം 22 മുതൽ ഏർപ്പെടുത്തിയ നിയന്ത്രണത്തിന്റെ ഭാഗമായാണ് തടസ്സം നേരിട്ടത്. കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് Non- Taxable Receipt സ്വീകരിക്കുന്നതിനായി Controller of General of Accounts 2019 മുതൽ ഏർപ്പെടുത്തിയിട്ടുള്ള ‘Barath kosh’ എന്ന പോർട്ടൽ മുഖനയുള്ള റെസിപ്റ്റുകൾ ഇതുവരെ ഉപോയാഗിച്ച് തുടങ്ങാത്തതിനാലാണ് തടസ്സം ഉണ്ടായിരിക്കുന്നത്. ഇതോടൊപ്പം വിവിധ വകുപ്പുകൾ പോസ്റ്റ് ഓഫീസ് ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത് നൽകുന്ന എല്ലാ തുകകളും മടങ്ങുകയാണ്.

തടസ്സം നീക്കുന്നതിനായി ട്രഷറി അസിസ്റ്റന്റ് ഡയറക്ടറുടെ ബാങ്ക് അക്കൗണ്ട് വഴി സ്ലിപ്പുകൾ മുഖേന തുക ട്രാൻസ്ഫർ ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. പോസ്റ്റ് ഓഫീസുകളിൽ മണി ഓർഡർ ബുക്കിങ് ആരംഭിക്കുവാനും പരമാവധി പെൻഷൻകാർക്ക് പെൻഷൻ തുക എത്തിക്കുവാനുമുള്ള നടപടികൾ ഉറപ്പുവരുത്താനും ജില്ലാ ട്രഷറി ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *