പ്രതിഷേധത്തിനിടെ ഉദ്യോഗസ്ഥനെ കടിച്ച ബ്രൂക്ക്ലിൻ കൗൺസിൽ അംഗം അറസ്റ്റിൽ

Spread the love

ബ്രൂക്ക്ലിൻ (ന്യൂയോർക് ) : പ്രതിഷേധത്തിനിടെ ബ്രൂക്ക്ലിൻ കൗൺസിലർ ഉദ്യോഗസ്ഥനെ കടിച്ചതിന് അവർക്കെതിരെ കുറ്റം ചുമത്തിയതായി ന്യൂയോർക്ക് പോലീസ് ഡിപാർട്മെന്റ് അറിയിച്ചു .

ന്യൂയോർക്ക് സിറ്റി കൗൺസിൽ അംഗം,സൂസൻ ഷുവാങ്ങിനെ ആസൂത്രിത ഭവനരഹിതരുടെ അഭയകേന്ദ്രത്തിനെതിരെ പ്രതിഷേധിച്ച റാലിയിൽ ന്യൂയോർക്ക് പോലീസ് ഡിപാർട്മെന്റ് ഉദ്യോഗസ്ഥനെ കടിച്ചതിനായിരുന്നു ബുധനാഴ്ച അറസ്റ്റ് ചെയ്തത്

ഷുവാങ്ങും മറ്റ് പ്രതിഷേധക്കാരും പോലീസ് ബാരിയറുകൾ പിടിച്ചെടുത്ത് ഉദ്യോഗസ്ഥർക്ക് നേരെ തള്ളിയപ്പോൾ നിലത്തുണ്ടായിരുന്ന ഒരു സ്ത്രീയെ സഹായിക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസിൽ നിന്നുള്ള വിവരങ്ങൾ ഉദ്ധരിച്ച് സിറ്റി ഹാൾ വക്താവ് പറഞ്ഞു.

ഒരു ഓഫീസർ സുവാങ്ങിനെ തടസ്സങ്ങളിൽ നിന്ന് അകറ്റാൻ ശ്രമിച്ചപ്പോൾ, അവർ ഉദ്യോഗസ്ഥനെ കടിക്കുകയും അറസ്റ്റിനെ ചെറുക്കുകയും ചെയ്തു, വക്താവ് പറഞ്ഞു. റാലിയിൽ വെച്ച് ഷുവാങ്ങിനെ കസ്റ്റഡിയിലെടുത്തതായി വക്താവ് സ്ഥിരീകരിച്ചു.ഷുവാങ്ങിനെ അറസ്റ്റ് ചെയ്തതിന് ശേഷം 62-ാം പ്രിൻസിക്റ്റിലേക്ക് കൊണ്ടുപോയതായി പോലീസ് അറിയിച്ചു.

ഗ്രേവ്‌സെൻഡ്, ബെൻസൺഹർസ്റ്റ്, ഡൈക്കർ ഹൈറ്റ്‌സ് എന്നിവ ഉൾപ്പെടുന്ന ജില്ലയെ പ്രധിനിധികരിക്കുന്ന ഷുവംഗിനെതിരെ , രണ്ടും മൂന്നും ഡിഗ്രി ആക്രമണം, അറസ്റ്റിനെ ചെറുക്കൽ, സർക്കാർ ഭരണത്തെ തടസ്സപ്പെടുത്തൽ എന്നീ കുറ്റങ്ങൾ നേരിടുന്നതായി വകുപ്പ് അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *