ഓണത്തിന് കുടുംബശ്രീയുടെ പൂക്കളും വിഷമുക്ത പച്ചക്കറികളും; പദ്ധതികൾ മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം നിര്‍വഹിച്ചു

Spread the love

ഓണത്തിന് കുടുംബശ്രീയുടെ പൂക്കളും വിഷമുക്ത പച്ചക്കറികളും.

പൂക്കളും വിഷവിമുക്ത പച്ചക്കറികളുമെത്തിച്ച് ഓണവിപണിയിൽ സജീവ സാന്നിധ്യമാകാനൊരുങ്ങി കുടുംബശ്രീ. ഓണവിപണിയിൽ പൂക്കളെത്തിക്കുന്നതിനായി കുടുംബശ്രീ കർഷക സംഘങ്ങൾ പൂ കൃഷി ചെയ്യുന്ന ‘നിറപ്പൊലിമ 2024’, വിഷരഹിത പച്ചക്കറികൾ ഉൽപാദിപ്പിക്കുന്നതിനായുള്ള ‘ഓണക്കനി 2024’ പദ്ധതികൾക്ക് തുടക്കമായി. കുടുംബശ്രീയുടെ കീഴിലുള്ള കർഷക വനിതകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നത് ലക്ഷ്യമിട്ടാണ് ‘നിറപ്പൊലിമ’ ‘ഓണക്കനി’ പദ്ധതികൾ വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതികൾ മന്ത്രി എം.ബി രാജേഷ് തിരുവനന്തപുരം ജില്ലയിൽ പെരുങ്കടവിള അണമുഖത്ത് രാവിലെ 10.30ന് ഉദ്ഘാടനം ചെയ്തു

‘നിറപ്പൊലിമ’ഓണക്കാലത്ത് ഏറെ ആവശ്യക്കാരുള്ള ജമന്തി, മുല്ലപ്പൂ, ചെണ്ടുമല്ലി, വാടാമുല്ല എന്നിവ സംസ്ഥാനത്ത് കുറഞ്ഞത് ആയിരം ഏക്കറിലെങ്കിലും കൃഷി ചെയ്യുന്നതിനാണ് ‘നിറപ്പൊലിമ’യിലൂടെ ലക്ഷ്യമിടുന്നത്. കർഷകർക്ക് ഉൽപാദനം വർദ്ധിപ്പിക്കാൻ കൃഷി വകുപ്പിന്റെ സാങ്കേതിക സഹായമടക്കമുളള പിന്തുണ കുടുംബശ്രീ മുഖേന ലഭ്യമാക്കും. പരമാവധി വിപണന മാർഗങ്ങളും സജ്ജമാക്കും. നിലവിൽ 3350 കർഷക സംഘങ്ങൾ 1250 ഏക്കറിൽ പൂ കൃഷിയിൽ സജീവമാണ്. ഇവർക്ക് മെച്ചപ്പെട്ട ആദായം ലഭിക്കുന്നതിനാൽ വരുംവർഷങ്ങളിൽ ഈ മേഖലയിലേക്ക് കൂടുതൽ കർഷകരെ ആകർഷിക്കാനും പൂ കൃഷി കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനുമാണ് കുടുംബശ്രീ ഉദ്ദേശിക്കുന്നത്.

മെച്ചപ്പെട്ട ഉൽപാദനത്തിനും ഉൽപന്നങ്ങൾക്ക് വിപണിലഭ്യത ഉറപ്പു വരുത്തുന്നതിനും കുടുംബശ്രീയുടെ പിന്തുണ ലഭിക്കും. ഓണം, ക്രിസ്മസ്, വിഷു, റംസാൻ തുടങ്ങിയ വിശേഷാവസരങ്ങൾ കൂടാതെ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എല്ലാ വിപണന മേളകളിലും കാർഷികോൽപന്നങ്ങൾ എത്തിച്ചു വിപണനം നടത്താനുള്ള അവസരവുമൊരുക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *