നരിമറ്റത്തിൽ റേച്ചൽ ജോർജ്ജ് നിര്യാതയായി

Spread the love

ഡാളസ്: അമേരിക്കൻ റിപ്പബ്ലിക്കൻ പാർട്ടി ടെക്സാസ് സ്റ്റേറ്റ് ചെയർമാൻ ഏബ്രഹാം ജോർജ്ജിൻ്റെ മാതാവ് പാലക്കാട് നരിമറ്റത്തിൽ റേച്ചൽ ജോർജ്ജ് (ചിന്നമ്മ -71) ജൂലൈ 24 ന് അന്തരിച്ചു. 1995-ൽ അമേരിക്കയിൽ സ്ഥിരതാമസം ആക്കിയിരുന്ന കുടുംബം, പ്രേഷിത പ്രവർത്തനത്തിൻ്റെ ഭാഗമായി കേരളത്തിൽ താമസിച്ചു വരവെയാണ് അന്ത്യം.
പാലക്കാട് ശാലേം ബൈബിൾ സെമിനാരിയുടെ ഡയറക്ടർമാരിൽ ഒരാളായിരുന്നു പരേത. കുടുംബം ഡാളസ് ഐ.പി.സി. ഹെബ്രോൻ സഭാംഗങ്ങൾ ആണ്. നരിമറ്റത്തിൽ പാസ്റ്റർ ജോർജ്ജ് എൻ. ഏബ്രഹാം ആണ് ഭർത്താവ്. അട്ടപ്പാടി എഴയ്ക്കാട് ഐ.പി.സി. സഭ, ഡാളസ് ഗ്രേസ് പെന്തകോസ്തൽ ചർച്ച് എന്നിവടങ്ങളിൽ വൈദിക ശുശ്രൂഷയിൽ ആയിരുന്നിട്ടുണ്ട്. ഭൗതീക സംസ്കാരം പിന്നീട്.
മക്കൾ: ഏബ്രഹാം ജോർജജ് (റെജി) – ജീന (പ്രിയ). റോസ്‌ലിൻ ജോൺ – ഡോക്ടർ ജെയ്സൺ ജോൺ.
കൊച്ചുമക്കൾ: സാറ, ഏബൽ, എസ്രാ , ജൂഡ്.

വാർത്ത: സാം മാത്യു, ഡാളസ് .

Author

Leave a Reply

Your email address will not be published. Required fields are marked *