ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ ഹിന്ദി വിഭാഗത്തിന്റെ കീഴിലുളള പി. ജി. ഡിപ്ലോമ ഇൻ ട്രാൻസലേഷൻ ആൻഡ് ഓഫീസ് പ്രൊസീഡിംഗ്സ് ഇൻ ഹിന്ദി കോഴ്സിൽ എസ്. സി./എസ്. ടി. സംവരണ വിഭാഗങ്ങൾക്കായുളള സീറ്റുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താല്പര്യമുളള യോഗ്യരായ വിദ്യാർത്ഥികൾ ജൂലൈ 30ന് രാവിലെ 11ന് കാലടി മുഖ്യക്യാമ്പസിലെ ഹിന്ദി വിഭാഗത്തിൽ നടത്തുന്ന പ്രവേശന പരീക്ഷയിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണമെന്ന് സർവ്വകലാശാല അറിയിച്ചു.
2) സംസ്കൃത സർവ്വകലാശാലഃ കാലടി മുഖ്യക്യാമ്പസിൽ പി. ജി. സീറ്റ് ഒഴിവുകൾ
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ ഫിലോസഫി, ഹിന്ദി, ഫിസിക്കൽ എഡ്യൂക്കേഷൻ, ഇംഗ്ലീഷ്, ഫൈൻ ആർട്സ് വിഭാഗങ്ങളിലെ വിവിധ പി. ജി. പ്രോഗ്രാമുകളിൽ സംവരണ വിഭാഗങ്ങളിൽ ഒഴിവുളള സീറ്റുകളിൽ പ്രവേശനത്തിനായി സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഫൈൻ ആർട്സിൽ പി. ജി. പ്രവേശനത്തിന് ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ജൂലൈ 29ന് രാവിലെ 10ന് അഭിരുചി പരീക്ഷയ്ക്കായി ഹാജരാകണം. ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗത്തിൽ പ്രവേശനം ആഗ്രഹിക്കുന്നവർ കായികക്ഷമത, എഴുത്ത് പരീക്ഷകൾക്കായി 29ന് രാവിലെ എട്ടിന് മുഖ്യക്യാമ്പസിൽ എത്തിച്ചേരണം. ഫിലോസഫി, ഹിന്ദി, ഇംഗ്ലീഷ് വിഭാഗങ്ങളിൽ പ്രവേശനം ആഗ്രഹിക്കുന്ന യോഗ്യരായ വിദ്യാർത്ഥികൾക്കുളള പ്രവേശന പരീക്ഷ ജൂലൈ 30ന് രാവിലെ 11ന് അതത് പഠന വിഭാഗങ്ങളിൽ നടത്തും. വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണമെന്ന് സർവ്വകലാശാല അറിയിച്ചു.
3) സംസ്കൃത സർവ്വകലാശാലയിൽ ലൈറ്റ് ടെക്നീഷ്യൻ ഒഴിവ്
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ നാടകപഠന വിഭാഗത്തിൽ ലൈറ്റ് ടെക്നീഷ്യൻ തസ്തികയിൽ യോഗ്യരായവരുടെ പാനൽ തയ്യാറാക്കുന്നതിനായി വാക്ക് – ഇൻ – ഇന്റർവ്യൂ നടത്തുന്നു. യോഗ്യതഃ നാടകപഠനത്തിൽ ബിരുദാനന്തര ബിരുദവും നാടക ലൈറ്റിംഗിൽ പ്രത്യേക പ്രാവീണ്യവും. ദിവസവേതനാടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രതിദിന വേതനം 880/-രൂപ മാത്രം. നിയമനം യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 31ന് രാവിലെ 11ന് സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലുളള നാടക വിഭാഗത്തിൽ എത്തിച്ചേരണമെന്ന് സർവ്വകലാശാല അറിയിച്ചു.
4) സംസ്കൃത സർവ്വകലാശാലഃ എം. എസ്. ഡബ്ല്യു. ഫലം പ്രസിദ്ധീകരിച്ചു
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ എം. എസ്. ഡബ്ല്യു. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.
ജലീഷ് പീറ്റര്‍
പബ്ലിക് റിലേഷന്‍സ് ഓഫീസര്‍
ഫോണ്‍ നം. 9447123075