സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 16ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹൃസ്വ ചലച്ചിത്രമേളയുടെ (ഐ.ഡി.എസ്.എഫ്.എഫ്.കെ) ഡെലിഗേറ്റ് കിറ്റ് വിതരണം ചീഫ് സെക്രട്ടറി ഡോ. വി. വേണു ഉദ്ഘാടനം ചെയ്തു. കൈരളി തിയേറ്റർ പരിസരത്ത് സംഘടിപ്പിച്ച ചടങ്ങിൽ ആദ്യ പാസ് യുവനടി അനഘ മായാ രവിക്ക് നൽകിയാണ് ചീഫ് സെക്രട്ടറി ഉദ്ഘാടനം നിർവഹിച്ചത്. ജിയോബേബി സംവിധാനം ചെയ്ത ‘കാതൽ’ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ മകളുടെ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായ നടിയാണ് അനഘ.
അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹൃസ്വചലച്ചിത്രമേള: ഡെലിഗേറ്റ് കിറ്റ് വിതരണം ചീഫ് സെക്രട്ടറി ഉദ്ഘാടനം ചെയ്തു