കൊച്ചി : വയനാട്ടിലെ ഉരുള്‍പൊട്ടലിന് ഇരയായവയർക്ക് 10 കോടി രൂപ ചെലവിൽ 50 വീടുകൾ നിര്‍മിച്ച് നൽകുമെന്ന് ശോഭാ ഗ്രൂപ്പ് ചെയര്‍മാനും സ്ഥാപകനുമായ പി എന്‍ സി മേനോന് അറിയിച്ചു. ദുരന്തത്തില്‍ നടുക്കവും വേദനയും രേഖപ്പടുത്തിയ പിഎന്‍സി മേനോന് ദുരന്തത്തിനിരയായ കുടുംബങ്ങളെ പിന്തുണക്കുന്നതില് പ്രതിജ്ഞാബദ്ധരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ വ്യക്തമാക്കി.
വിഷമഘട്ടത്തില്‍ ഞങ്ങള്‍ വയനാട്ടിലെ ജനതക്കൊപ്പം നില്ക്കുന്നു, ജീവന് നഷ്ട്പ്പെട്ടവരെയും ഉരുള്‍പ്പൊട്ടല്‍ മൂലം കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവരെയും അനുശോചനം അറിയിച്ചുകൊണ്ട് ശ്രീ മേനോന് പറഞ്ഞു. താത്കാലിക ആശ്വാസം എന്ന നിലയില്‍ മാത്രമല്ല, ദുരന്തത്തിനിരയായവര്‍ക്ക് ദീര്‍ഘകാല പിന്തുണ നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് 10 കോടി രൂപ ചെലവിട്ട് 50 വീടുകള്‍ നിര്‍മിക്കാനുള്ള ഉറപ്പുനല്‍കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാലക്കാട് ജില്ലയിലെ നിരാലംബരായ കുടുംബങ്ങള്‍ക്കായി 1,000 വീടുകള്‍ നിര്‍മ്മിക്കാനുള്ള ശോഭാ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു പുറമെയാണിത്.
ഈ വീടുകളുടെ നിർമ്മാണവും ധനസഹായവും കൈകാര്യം ചെയ്യുന്നത് പിഎൻസി മേനോനും ഭാര്യ ശോഭാ മേനോനും സ്ഥാപിച്ച ശ്രീ കുറുംബ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് വഴിയായിരിക്കും. കേരളത്തിൽ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും സി എസ് ആർ സംരംഭങ്ങൾക്കും നേതൃത്വം നൽകുന്നുതിൽ പ്രധാന പങ്കുവഹിച്ചിട്ടുള്ളവരാണ് ഈ ട്രസ്റ്റ്.
AISHWARYA