ബ്രട്ടീഷ് അധിനിവേശത്തിനെതിരെ നടന്ന ചരിത്രപ്രസിദ്ധമായ ക്വിറ്റ് ഇന്ത്യ സമര ദിനാചരണത്തിന്റെ ഭാഗമായി ആഗസ്റ്റ് 9ന് കെപിസിസി ആസ്ഥാനത്ത് ക്വിറ്റ് ഇന്ത്യ അനുസ്മരണ പ്രഭാഷണം സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന് അറിയിച്ചു.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല രാവിലെ 9.30ന് അനുസ്മരണ പ്രഭാഷണം ഉദ്ഘാടനം ചെയ്യും. കെപിസിസി -ഡിസിസി ഭാരവാഹികള്‍,ചരിത്രകാരന് പ്രൊഫ.വി.കാര്ത്തികേയന് നായര്‍,ഡോ.എന്‍.ഗോപകുമാരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.