സംസ്‌കൃത സർവ്വകലാശാലയിൽ പി. ജി. ഡിപ്ലോമ ഇൻ സാൻസ്ക്രിറ്റ് കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു: അവസാന തീയതി ഓഗസ്റ്റ് 17

Spread the love

സംസ്‌കൃത സർവ്വകലാശാലയിൽ പി. ജി. ഡിപ്ലോമ ഇൻ സാൻസ്ക്രിറ്റ് കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു: അവസാന തീയതി ഓഗസ്റ്റ് 17, ഡി. ടി. പി. ഓപ്പറേറ്റർ

1) സംസ്‌കൃത സർവ്വകലാശാലയിൽ പി. ജി. ഡിപ്ലോമ ഇൻ

സാൻസ്ക്രിറ്റ് കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ് കോഴ്സിന്

അപേക്ഷ ക്ഷണിച്ചു: അവസാന തീയതി ഓഗസ്റ്റ് 17

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിൽ ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സാൻസ്ക്രിറ്റ് കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സിലേയ്ക്ക് (രണ്ട് സെമസ്റ്ററുകൾ) അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 17.

50% മാർക്കിൽ കുറയാതെ ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബിരുദം നേടി, സംസ്കൃതത്തിൽ അടിസ്ഥാന പരിജ്ഞാനമുളളവർക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. എഴുത്ത് പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. ആകെ 20 സീറ്റുകൾ.

ഹൈബ്രിഡ് മോഡിൽ ഓൺലൈനായും ഓഫ് ലൈനായുമാണ് പ്രോഗ്രാം നടത്തുക. വൈകുന്നേരങ്ങളിലും ശനി, ഞായർ ദിവസങ്ങളിലുമായിരിക്കും ക്ലാസുകൾ. ശനിയാഴ്ചകളിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെയും മറ്റ് ദിവസങ്ങളിൽ വൈകിട്ട് നാല് മുതൽ എട്ടുവരെയുമായിരിക്കും ക്ലാസുകൾ. സർവ്വകലാശാലയുടെ എൽ. എം. എസ്. പ്ലാറ്റ്ഫോമിലൂടെയായിരിക്കും ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കുക.

അപേക്ഷ ഫീസ് ഓൺലൈനായി സമർപ്പിക്കണം. പ്രവേശന പരീക്ഷ ഓൺലൈനായി ഓഗസ്റ്റ് 29ന് വൈകിട്ട് ഏഴിന് നടക്കും. സെപ്തംബർ നാലിന് ഫലം പ്രസിദ്ധീകരിക്കും. സെപ്തംബർ ഏഴ്. എട്ട് തീയതികളിൽ വൈകിട്ട് ഏഴിന് ഓൺലൈൻ ഇന്റർവ്യൂ നടക്കും. സെപ്തംബർ 13ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഒക്ടോബർ മൂന്നിന് ക്ലാസുകൾ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുന്നതിനും www.ssus.ac.in സന്ദർശിക്കുക.

2) സംസ്കൃത സർവ്വകലാശാലയിൽ ഡി. ടി. പി. ഓപ്പറേറ്റർ

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിൽ ഡി ടി പി ഓപ്പറേറ്റർ തസ്തകയിൽ താൽക്കാലിക നിയമനം നടത്തുന്നതിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. കെ. ജി. ടി. ഇ. അല്ലെങ്കിൽ തത്തുല്യ സ്ഥാപനങ്ങളിൽ നിന്നും ടൈപ്പ്റൈറ്റിംഗ് ഹയർ (ഇംഗ്ലീഷ്, മലയാളം, ഹിന്ദി) യോഗ്യത നേടിയിരിക്കണം. അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ഡാറ്റ എൻട്രിയിലും കൺസോൾ ഓപ്പറേഷൻസിലും സർട്ടിഫിക്കറ്റ് കോഴ്സ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, മൾട്ടിമീഡിയ സോഫ്റ്റ്‍വെയറുകൾ, ടൈപ്പ്റൈറ്റിംഗ് (സംസ്കൃതം) എന്നിവയിൽ അറിവ്. കുറഞ്ഞത് മൂന്ന് വർഷത്തെ ജോലിപരിചയവും ഉണ്ടായിരിക്കണം. പ്രായപരിധിഃ 36 വയസ്സ്. അർഹതപ്പെട്ട സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് അനുവദിക്കുന്നതാണ്. വേതനംഃ പ്രതിദിനം 765/- (പ്രതിമാസം പരമാവധി 20,655/-). അപേക്ഷ ഫീസ്ഃ ജനറൽ (500/-), എസ്. സി. /എസ്. ടി. /പി. എച്ച്. (200/-). ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 16. ഓൺലൈൻ അപേക്ഷയുടെ പകർപ്പ്, വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യതകൾ, മാർക്കിലിസ്റ്റുകൾ, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സർവ്വകലാശാല രജിസ്ട്രാർക്ക് സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 21. വിലാസംഃ ദി രജിസ്ട്രാർ, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല, കാലടി പി. ഒ., എറണാകുളം – 683574. കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുന്നതിനും www.ssus.ac.in സന്ദർശിക്കുക.

ജലീഷ് പീറ്റര്‍

പബ്ലിക് റിലേഷന്‍സ് ഓഫീസര്‍

ഫോണ്‍ നം. 9447123075

 

Author

Leave a Reply

Your email address will not be published. Required fields are marked *