കുട്ടി അഹമ്മദ് കുട്ടിയുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവിൻ്റെ അനുശോചനം

Spread the love

തിരുവനന്തപുരം : സംശുദ്ധ രാഷ്ട്രീയത്തിൻ്റ വക്താവായ ആദർശ ശുദ്ധിയുള്ള നേതാവായിരുന്നു കുട്ടി അഹമ്മദ് കുട്ടി. മുസ്ലിം ലീഗിൻ്റെ താഴെ തട്ടിൽ നിന്ന് രാഷ്ട്രീയ പ്രവർത്തനം തുടങ്ങി പടിപടിയായി ഉയർന്നു വന്ന നേതാവ്. പ്രാദേശിക തലത്തിൽ വ്യക്തിപരവും രാഷ്ട്രീയവുമായ ഊഷ്മള ബന്ധം സൂക്ഷിച്ചിരുന്നത് കൊണ്ട് പ്രവർത്തകരുടെ വികാരങ്ങൾ അതേ അർഥത്തിൽ മനസിലാക്കിയ നേതാവ് കൂടിയായിരുന്നു കുട്ടി അഹമ്മദ് കുട്ടി.

നിയമസഭയിൽ കാര്യമാത്ര പ്രസക്തമായ ഇടപെടലുകൾ കൊണ്ട് ശ്രദ്ധേയനായ കുട്ടി അഹമ്മദ് കുട്ടി മികച്ച ഭരണാധികാരി കൂടിയായിരുന്നു. വിദ്യാഭ്യാസ, മത്സ്യബന്ധന മേഖലകളെ കുറിച്ച് അദ്ദേഹത്തിന് ആഴത്തിൽ അറിവുണ്ടായിരുന്നു. മലപ്പുറത്തിൻ്റെ ഗ്രാമീണ മേഖലയിൽ അടിസ്ഥാന വർഗത്തിൻ്റെ പ്രശ്നങ്ങളിൽ നിരന്തരമായി ഇടപെട്ട കുട്ടി അഹമ്മദ് കുട്ടി തൊഴിലാളി സംഘടനാ നേതൃത്വത്തിൽ അസാധാരണ മികവ് കാട്ടിയ നേതാവ് കൂടിയാണ്.

വ്യക്തിപരമായി എനിക്ക് അടുത്ത സുഹൃത്തിനെ കൂടിയാണ് നഷ്ടമായത്. ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും ദുഖത്തിൽ പങ്ക്ചേരുന്നു.

 

Author

Leave a Reply

Your email address will not be published. Required fields are marked *