ബോസ്റ്റൺ : ഐ.പി.സി ഗ്ലോബൽ മീഡിയ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് പാസ്റ്റർ അച്ചൻകുഞ്ഞ് ഇലന്തൂർ ഏറ്റുവാങ്ങി. ബോസ്റ്റണിൽ 19 മത് ഐ.പി.സി ഫാമിലി കോൺഫറൻസിനോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ നാഷണൽ കൺവീനർ റവ.ഡോ. തോമസ് ഇടിക്കുള അവാർഡ് ദാനം നിർവഹിച്ചു. പാസ്റ്റർ ഷാജി കാരയ്ക്കൽ അധ്യക്ഷത വഹിച്ചു . വെസ്ളി മാത്യു അവാർഡ് ജേതാവിനെ സദസ്സിന് പരിചയപ്പെടുത്തി.
രൂപാന്തരീകരണത്തിൽ ക്രിസ്തീയ മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തിൽ പാസ്റ്റർമാരായ സാംകുട്ടി ചാക്കോ, സി.പി.മോനായി, കെ. എൻ. റസ്സൽ, ഫിന്നി മാത്യു എന്നിവർ ലഘു പ്രഭാഷണങ്ങൾ നടത്തി. ബിജു കൊട്ടാരക്കര ആശംസ അറിയിച്ചു. പാസ്റ്റർ റോയി വാകത്താനം സ്വാഗതവും നിബു വെള്ളവന്താനം നന്ദിയും പ്രകാശിപ്പിച്ചു. തോമസ് വർഗീസ് ഒക്കലഹോമയുടെ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനം പാസ്റ്റർ ഷിബു തോമസിന്റെ പ്രാർത്ഥനയോടും ആശിർവാദത്തോടും കൂടി സമാപിച്ചു.