തിരു : മലയാളം ശ്രേഷ്ഠ ഭാഷയ്ക്ക് നേരിടുന്ന അവഗണനയ്ക്കെതിരേ കെ.പി. സി സി യുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സിന്റെ നേതൃത്വത്തില്‍ ഭാഷാ സെമിനാര്‍ സംഘടിപ്പിക്കും.ആഗസ്റ്റ് 18ന് വൈകുന്നേരം 4 മണിക്ക് കെ.പി. സി.സി. ആസ്ഥാനത്ത് നടക്കുന്ന ശ്രേഷ്ഠ ഭാഷ മലയാളം ‘ ആശങ്കകളും ആകുലതകളും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി അംഗവം ഡോ. ശശി തരൂര്‍ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയും പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് വൈസ് ചെയര്‍മാനുമായ അഡ്വ. പഴകുളം മധു അധ്യക്ഷത വഹിക്കും. ഡോ. നടുവട്ടം ഗോപാലകൃഷ്ണന്,ഡോ. എഴുമറ്റൂര്‍ രാജ രാജ വര്‍മ്മ,പ്രൊഫ. ഡോ. സി.ആര്.പ്രസാദ്,ഡോ. എം.ശ്രീനാഥന്‍,ഡോ. എം.സത്യന്,ഡോ. വിളക്കുടി രാജേന്ദ്രന്,ബിന്നി സാഹിതി,അഡ്വ. എം വിനോദ് സെന്‍ എന്നിവര്‍ പങ്കെടുക്കും.ശ്രേഷ്ഠഭാഷയായി അംഗീകരിക്കപ്പെട്ടിട്ടും മലയാളം നേരിടുന്ന അവഗണനയും അനുബന്ധ സാഹചര്യങ്ങളും ചര്‍ച്ച ചെയ്യുന്നതിനാണ്. പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സിന്റെ ആഭിമുഖ്യത്തില്‍ ചര്‍ച്ച സംഘടിപ്പിക്കുന്നത്.