തിരുവനന്തപുരം : ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ അനന്തര നടപടിക്ക് വനിത ഐ.പി.എസ് ഓഫീസറെ ചുമതലപ്പെടുത്തണമെന്നാവശ്യപ്പെട്ട്
മഹിള കോൺഗ്രസ് പ്രവർത്തകർ ഡി.ജി.പി. ഓഫീസിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എം.പി. ഉദ്ഘാടനം ചെയ്തു.
മൊഴികൾ അടങ്ങിയ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി നിയമ നടപടി സ്വീകരിക്കുന്നതിന് പകരം ഇനിയും പരാതി എഴുതിത്തരണമെന്ന മുഖ്യമന്ത്രിയുടെ വാദം കുറ്റവാളികളെ രക്ഷിക്കാനുള്ള തിരക്കഥയുടെ ഭാഗമാണെന്ന് ജെബി മേത്തർ ആരോപിച്ചു. കമ്മറ്റി റിപ്പോർട്ട് പൂഴ്ത്തിയ തിരക്കഥയിലെ യഥാർത്ഥ വില്ലൻ മുഖ്യമന്ത്രി പിണറായി വിജയനാണ്.
15 അംഗ പവർ ഗ്രൂപ്പിൽ ഉണ്ടെന്ന് പറയപ്പെടുന്ന ഗണേഷ് കുമാറിനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. ഇതെ കുറിച്ച് അന്വേഷിക്കണമെന്ന് ഗവർണ്ണർ പറഞ്ഞിട്ടും
മുഖ്യമന്ത്രി ഒളിച്ചു കളിക്കുന്നു. സിനിമക്കുള്ളിലെ യഥാർത്ഥ കുറ്റവാളികളെ പുറത്തുകൊണ്ടുവരണം. എല്ലാവരും കുറ്റവാളികളല്ല.സർക്കാർ കുറ്റവാളികൾക്കൊപ്പമാണെന്നും അവർ ആരോപിച്ചു.
വെള്ളയമ്പലത്ത് നിന്നാരംഭിച്ച മാർച്ചിന് സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ ആർ.ലക്ഷ്മി, വി.കെ. മിനിമോൾ…….
എന്നിവർ നേതൃത്വം നൽകി. സംസ്ഥാന വൈസ് പ്രസിഡൻ്റ്
വഹീദ U , സംസ്ഥാന ജനറൽ സെക്രട്ട
റിമാരായ ജയലക്ഷ്മി ദത്തൻ,അനിത L
ദീപ അനിൽ,
ഓമന, ഷെമി ഷംനാദ് , ഗ്ലാഡി സ്സ് അലക്സ്
ജില്ലാ പ്രസിഡൻ്റു
മാരായ ഗായത്രി Vനായർ, ഫെബ L
സുദർശൻ, രജനി
പ്രദീപ് എന്നിവർ
പങ്കെടുത്തു.
ജെബി മേത്തർ എം.പി.
സംസ്ഥാന പ്രസിഡണ്ട്