വയനാട്: രാജ്യത്തെ പ്രമുഖ റീട്ടെയില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ദാതാവായ സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് (സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്) വയനാട് ഉരുള്‍പ്പൊട്ടലിലെ ദുരിത ബാധിതര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ സംഭാവന ചെയ്തു. ദുരിത ബാധിതരായ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും എത്രയുടെ പെട്ടെന്ന് സഹായം ഉറപ്പാക്കുന്നതിന് വേണ്ട നടപടികള്‍ കമ്പനി സ്വീകരിച്ചു. സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് മാനേജിങ് ഡയറക്ടും സിഇഒയുമായ ആനന്ദ് റോയി മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് സംഭാവന കൈമാറി.
ഇന്‍ഷുറന്‍സ് നല്‍കുന്നതിനപ്പുറം കേരളത്തിലെ ജനങ്ങളോട് പ്രതിബദ്ധതയുണ്ടെന്നും പ്രതിസന്ധിയുടെ ഘട്ടത്തില്‍ സമൂഹത്തിന് ശക്തി പകരുന്നതില്‍ കടപ്പെട്ടിരിക്കുന്നുവെന്നും വയനാട് ഉരുള്‍പ്പൊട്ടല്‍ ചിന്തിക്കാന്‍ പോലും കഴിയാത്ത ദുരിതങ്ങളാണ് കുടുംബങ്ങള്‍ക്ക് ഉണ്ടാക്കിയിരിക്കുന്നതെന്നും സാമ്പത്തിക സഹായം മാത്രമല്ല, വെല്ലുവിളിയുടെ ഈ സമയത്ത് സമഗ്രമായ പിന്തുണ നല്‍കി ആളുകളുടെ ജീവിതത്തില്‍ മാറ്റം കൊണ്ടുവരുകയാണ് ലക്ഷ്യമെന്നും സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് മാനേജിങ് ഡയറക്ടും സിഇഒയുമായ ആനന്ദ് റോയി പറഞ്ഞു.
PHOTO: സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് എംഡിയും സിഇഒയുമായ ആനന്ദ് റോയ് 50 ലക്ഷം രൂപയുടെ ചെക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുന്നു