‘ആരോഹൻ’: 22 ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്ക് കൂടി വിപുലീകരിച്ച് മാക്‌സ് ലൈഫ്

Spread the love

കൊച്ചി : ദക്ഷിണേന്ത്യൻ നഗരങ്ങളിൽ 22 പുതിയ ഓഫീസുകൾ കൂട്ടിച്ചേർത്തുകൊണ്ട് വിതരണ രംഗം വിപുലീകരിക്കുന്നതിനു ‘ആരോഹൻ’ സംരംഭം ആരംഭിച്ച് മാക്‌സ് ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്. ഉപഭോക്തൃ കേന്ദ്രീകൃത ഇൻഷുറൻസ് ബോധവൽക്കരണ പരിപാടികളിലൂടെയും ലൈഫ് അഡൈ്വസർ റിക്രൂട്ട്‌മെൻ്റുകളിലൂടെയും ഈ വിപണികളിൽ സാന്നിധ്യം വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ദക്ഷിണേന്ത്യയിലുടനീളമുള്ള ഏകദേശം 24 ലക്ഷം ഉപഭോക്താക്കൾക്ക് സേവനം നൽകുന്ന മാക്‌സ് ലൈഫ്, പ്രാദേശിക ലൈഫ് ഉപദേഷ്ടാക്കളിലൂടെ ലൈഫ് ഇൻഷുറൻസ് സേവനങ്ങൾ എല്ലാവർക്കും ലഭ്യമാക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

കൂടാതെ, മാക്‌സ് ലൈഫിൻ്റെ ‘ഡിജിസാർത്തി’ പദ്ധതിയുടെ ഭാഗമായി, ആരോഹൻ്റെ കീഴിൽ ദക്ഷിണേന്ത്യയിലെ 22 പുതിയ ശാഖകൾ 100% ഡിജിറ്റലാക്കുക എന്നതും ലക്ഷ്യമാണ്. ഇത് വെർച്വൽ സഹായം പോലുള്ള ആധുനിക ഡിജിറ്റൽ സേവനങ്ങൾ സാധ്യമാക്കും. 2047ഓടെ എല്ലാവർക്കും ഇൻഷുറൻസ് എന്ന ഐആർഡിഎഐയുടെ കാഴ്ചപ്പാടുമായി ആരോഹൻ സംരംഭം യോജിക്കുന്നുവെന്നും അതുവഴി എല്ലാ സമൂഹങ്ങളെയും ശാക്തീകരിക്കുമെന്നും മാക്‌സ് ലൈഫ് ചീഫ് ഡിസ്ട്രിബ്യൂഷൻ ഓഫീസർ സുമിത് മദൻ പറഞ്ഞു.

Akshay

Author

Leave a Reply

Your email address will not be published. Required fields are marked *