സിനിമാരംഗത്തെ വനിതകളുടെ ദുരനുഭവങ്ങൾ: അന്വേഷിക്കാന്‍ പ്രത്യേക പോലീസ് സംഘം

Spread the love

സിനിമാരംഗത്തെ ചില വനിതകൾക്ക് അഭിമുഖീകരിക്കേണ്ടിവന്ന ദുരനുഭവങ്ങള്‍ പരാതികളും വെളിപ്പെടുത്തലുകളും സംബന്ധിച്ച് അന്വേഷിക്കാന്‍ പോലീസ് ഐജി ശ്രീ. സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന ഒരു പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍

തീരുമാനിച്ചു.സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ചില വനിതകളുടെ ദുരനുഭവങ്ങള്‍ വിവരിക്കുന്ന അഭിമുഖങ്ങളും പ്രസ്താവനകളും വന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഒരു യോഗത്തിലാണ് തീരുമാനം.സ്‌പെഷ്യല്‍ ടീമിന് ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷ് മേല്‍നോട്ടം വഹിക്കും.
ജി. സ്പര്‍ജന്‍കുമാര്‍ – ഐജിപി,എസ്. അജീത ബീഗം – ഡിഐജി , മെറിന്‍ ജോസഫ് – എസ്.പി ക്രൈംബ്രാഞ്ച് HQ , ജി. പൂങ്കുഴലി – എഐജി, കോസ്റ്റല്‍ പോലീസ്, ഐശ്വര്യ ഡോങ്ക്‌റെ – അസി. ഡയറക്ടര്‍, കേരള പോലീസ് അക്കാദമി, അജിത്ത് .വി – എഐജി, ലോ&ഓര്‍ഡര്‍, എസ്. മധുസൂദനന്‍ – എസ്.പി ക്രൈംബ്രാഞ്ച് തിരുവനന്തപുരം എന്നിവരാണ് അന്വേഷണ സംഘാംഗങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *