ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിന്റെ നിലവിലെ വെബ്സൈറ്റ് പൊതുജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമാകുന്ന രീതിയിൽ നവീകരിച്ചു പ്രവർത്തനസജ്ജമാക്കി. വകുപ്പിനെ കുറിച്ചും, വൈദ്യുത മേഖലയിലും, വൈദ്യുത സുരക്ഷയുമായി ബന്ധപ്പെട്ടും വകുപ്പ് കൈകാര്യം ചെയ്യുന്ന നിയമങ്ങളും സ്റ്റാൻഡേർഡ്സുകളും റെഗുലേഷനുകളും വെബ്സൈറ്റിൽ ചേർത്തിട്ടുണ്ട്. കൂടാതെ വകുപ്പിൽ നിന്നും നൽകി വരുന്ന സേവനങ്ങളെ കുറിച്ചും, സേവനങ്ങളുടെ സ്ഥിതിവിവര കണക്കുകളെ കുറിച്ചും വളരെ ലളിതവും കാര്യക്ഷമവുമായ രീതിയിൽ പൊതുജനങ്ങൾക്ക് മനസ്സിലാകുന്ന വിധത്തിൽ വെബ്സൈറ്റ് തയ്യാറാക്കിയിട്ടുണ്ട്. ഇത് ജനങ്ങളുടെ അവകാശമാണ് എന്ന് ഉറപ്പാക്കുന്നതിനുള്ള നടപടിയാണ് വെബ്സൈറ്റ് മുഖേന ചെയ്തിട്ടുള്ളത്. പ്രാഥമികമായി മലയാളത്തിലും ഇംഗ്ലീഷ് ഭാഷ തെരഞ്ഞെടുക്കുവാനുള്ള സൗകര്യത്തോടു കൂടിയും വികസിപ്പിച്ചിട്ടുള്ള വെബ്സൈറ്റിൽ വകുപ്പ് നൽകി വരുന്ന വിവിധ സേവനങ്ങളുടെ സ്ഥിതി വിവര കണക്കുകളും ഓൺലൈൻ സേവനങ്ങളുടെ വിവരങ്ങളും അടങ്ങിയ ഡാഷ് ബോർഡ് ഉൾപ്പെടുത്തിയിട്ടുണ്ട്. SAMRAKSHA, SURAKSHA എന്നീ വെബ്സൈറ്റുകൾ വഴി നൽകുന്ന അപേക്ഷകളുടെ തൽസ്ഥിതി അറിയുന്നതിനുള്ള ലിങ്കും പുതുക്കിയ വെബ്സൈറ്റിൽ കൊടുത്തിട്ടുണ്ട്. പൊതുജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാകുന്ന വിധത്തിൽ രൂപപ്പെടുത്തിയ വെബ്സൈറ്റ് വിലാസം: https://dei.kerala.gov.in