ലോക കേരള സഭാ സ്റ്റാന്റിംഗ് കമ്മിറ്റി യോഗം ചേർന്നു

Spread the love

ലോക കേരള സഭയുടെ നാലാം സമ്മേളനത്തിൽ ലഭിച്ച ശുപാർശകൾ പരിശോധിക്കുന്നതിനായി രൂപീകരിച്ച സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ആദ്യ യോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഓൺലൈനായി നടന്നു. ക്രിയാത്മകമായ നിർദേശങ്ങൾ പ്രൊപ്പോസലാക്കി ലോക കേരള സഭ സെക്രട്ടേറിയറ്റിൽ സ്റ്റാന്റിംഗ് കമ്മിറ്റി സമർപ്പിക്കും. തുടർന്ന് ഇവ സർക്കാരിന്റെ പരിഗണനയ്ക്കായി നൽകും.

പ്രൊപ്പോസലുകൾ സമയബന്ധിതമായി തയാറാക്കുന്നതിനുള്ള ഏകോപന ചുമതല ലോക കേരള സഭ സെക്രട്ടേറിയറ്റ് ഡയറക്ടർ ആസിഫ് കെ യൂസഫ് നിർവഹിക്കും. നോർക്ക വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി ചെയർപേഴ്‌സണായ സ്റ്റാന്റിംഗ് കമ്മിറ്റിയിൽ പ്രവാസി പ്രതിനിധികൾ ഉൾപ്പെടെ 18 അംഗങ്ങളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *