അതിജീവനത്തിന്റെ പടവുകളിൽ ഒരു പ്രധാന ചുവടുവയ്പുമായി തങ്ങളുടെ പുതിയ വിദ്യാലയത്തിലേയ്ക്ക് ഇന്ന് വയനാടിലെ കുരുന്നുകൾ എത്തി – മുഖ്യമന്ത്രി

Spread the love

അതിജീവനത്തിന്റെ പടവുകളിൽ ഒരു പ്രധാന ചുവടുവയ്പുമായി തങ്ങളുടെ പുതിയ വിദ്യാലയത്തിലേയ്ക്ക് ഇന്ന് വയനാടിലെ കുരുന്നുകൾ എത്തി. ദുരന്തത്തില്‍ തകര്‍ന്ന മുണ്ടക്കൈ ജിഎല്‍പിഎസ്, വെള്ളാര്‍മല ജിവിഎച്ച്എസ് സ്‌കൂളുകളിലെ കുട്ടികളെ മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും മേപ്പാടി കമ്മ്യൂണിറ്റി

ഹാളിലും ഒരുക്കിയ പുതിയ സൗകര്യങ്ങളിലേയ്ക്ക് പ്രവേശനോത്സവത്തോടെ സ്വാഗതം ചെയ്തു. പരസ്പരം കൈകോർത്തുപിടിച്ച് ഒരേ മനസ്സോടെ വിഷമവൃത്തങ്ങൾ കരകയറാൻ അവർക്ക് സാധിക്കണം. അതിനുള്ള തുടക്കമാണ് ഇന്നത്തെ പുന:പ്രവേശനോത്സവം. അധ്യയനത്തിലേക്ക് തിരിച്ചെത്തുന്ന ഓരോ കുഞ്ഞുങ്ങൾക്കും ആശംസകൾ നേരുന്നു. വയനാട് ദുരന്തം സൃഷൃടിച്ച നികത്താനാകാത്ത നഷ്ടങ്ങൾ ഏറെയുണ്ടെങ്കിലും ജീവിതം കൂടുതൽ കരുത്തോടെ അവർക്ക് തിരിച്ചു നൽകാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. ഏറ്റവും മികച്ച രീതിയിൽ അതു നടപ്പാക്കാൻ നമുക്കാകെ ഒരുമിച്ചു നിൽക്കാം.

Author

Leave a Reply

Your email address will not be published. Required fields are marked *