ക്ഷേമപെന്‍ഷനും ക്ഷേമാധി പെന്‍ഷനും ആശ്രയിച്ച് ജീവിതം തള്ളിനീക്കുന്ന ലക്ഷക്കണക്കിന് പെന്‍ഷന്‍കാരെ ഓണക്കാലത്ത് പോലും പട്ടിണിക്കിടുന്ന നയമാണ് പിണറായി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത് എന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ അഭിപ്രായപ്പെട്ടു.
വിവിധ ക്ഷേമ . -ക്ഷേമ നിധിപെന്‍ഷനുകള്‍ 5 മാസം മുതല്‍ 14 മാസം വരെ കുടിശ്ശികയിലാണ്. ഓണക്കാലത്ത് കുടിശ്ശിക തീര്‍ത്ത് പെന്‍ഷന്‍ ലഭിക്കും എന്ന് വിശ്വസിച്ചിരുന്ന കേരളത്തിലെ പട്ടിണി പാവങ്ങളായ പെന്‍ഷന്‍ കാരെ സര്‍ക്കാര്‍ വഞ്ചിച്ചിരിക്കുകയാണ് ഇടതുസര്‍ക്കാര്‍. തൊഴിലാളി പ്രസ്ഥാന നേതാവ് എന്ന് വിമ്പിളക്കി അധികാരത്തിലേറിയ തൊഴില്‍ മന്ത്രി എല്ലാ ക്ഷേമനിധി ബോര്‍ഡുകളെയും തകര്‍ത്ത് തരിപ്പണമാക്കി. ഒരുകാലത്തും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല.തദ്ദേശസ്വയംഭരണങ്ങള്‍ സ്ഥാപനങ്ങളില്‍ നിന്ന് പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് അംശാദായം അടച്ച ക്ഷേമനിധികളിലെ പെന്‍ഷന്‍ കൂടി വാങ്ങാമെന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.എന്നാല്‍ ഇപ്പോള്‍ ഈ സര്‍ക്കാര്‍ ഒരു പെന്‍ഷന്‍ മാത്രമേ കൊടുക്കു എന്ന് ഉത്തരവിട്ടിരിക്കുന്നു. എന്നാല്‍ അതും കൃത്യസമയത്ത് കൊടുക്കുന്നതിനുള്ള ഒരു നടപടിയും കൈക്കൊള്ളുന്നില്ല.
60 വയസായി പെന്‍ഷന് അപേക്ഷിച്ച് വര്‍ഷങ്ങളായിട്ടും അവര്‍ക്ക് കൊടുക്കാനുള്ള ആനുകൂല്യങ്ങള്‍ ഒന്നും വിതരണം ചെയ്യാത്ത തൊഴില്‍ മന്ത്രി ഇനിയെങ്കിലും മൗനം വെടിഞ്ഞ് ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. ഒരുവശത്ത് ധൂര്‍ത്തു പൊടിപൊടിക്കുമ്പോള്‍ അര്‍ധപട്ടിണിക്കാരായ പാവപ്പെട്ട പെന്‍ഷന്‍കാരുടെ 1600 രൂപ മാസം ലഭിക്കാനുള്ളത് നല്‍കാത്ത സര്‍ക്കാര്‍ എന്ത് ജനക്ഷേമമാണ് പറയുന്നത് എന്ന് എം എം ഹസ്സന്‍ ചോദിച്ചു.
അടിയന്തരമായി ഓണത്തിന് മുമ്പ് ഇവര്‍ക്ക് പെന്‍ഷന്‍ കുടിശ്ശിക കൊടുത്തു തീര്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ബില്‍ഡിങ് ആന്‍ഡ് റോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ജില്ലാ ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ‘ ജില്ലാ പ്രസിഡന്റ് വട്ടപ്പാറ അനില്‍കുമാര്‍ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സംസ്ഥാന ജില്ലാ നേതാക്കന്മാര്‍ സംസാരിച്ചു.