കോമ്പൻസേഷൻ കമ്മീഷണർ വിചാരണ നടത്തും

Spread the love

പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും ഇൻഷുറൻസ് കോടതി ജഡ്ജിയും, എംപ്ലോയീസ് കോമ്പൻസേഷൻ കമ്മീഷണറുമായ സാബു സെബാസ്റ്റ്യൻ ഒക്ടോബർ 1, 7, 8, 14, 15, 21, 22, 28, 29 തീയതികളിൽ പാലക്കാട് റവന്യൂ ഡിവിഷണൽ മജിസ്ട്രേറ്റ് കോടതി ഹാളിൽ തൊഴിൽ തർക്ക കേസുകളും, ഇൻഷുറൻസ് കേസുകളും എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും വിചാരണ ചെയ്യും. 4, 10 തീയതികളിൽ പെരിന്തൽമണ്ണ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതി ഹാളിലും 18, 25 തീയതികളിൽ മഞ്ചേരി ഇന്ദിരാഗാന്ധി ബസ് ടെർമിനൽ ബിൽഡിംഗിലെ ഒന്നാം നിലയിലെ കോടതി ഹാളിലും വിചാരണ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *