ഗാന്ധി ജയന്തി ദിനാഘോഷം സംഘടിപ്പിച്ചു

Spread the love

സംസ്ഥാന ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനാഘോഷം സംഘടിപ്പിച്ചു. തിരുവനന്തപുരം കിഴക്കേ കോട്ട ഗാന്ധി പാർക്കിൽ നടന്ന ചടങ്ങിൽ മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, മേയർ ആര്യ രാജേന്ദ്രൻ എന്നിവർ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും പുഷ്പവൃഷ്ടിയും നടത്തി. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സെക്രട്ടറി എസ് ഹരികിഷോർ ഐ എ എസ്, ഡയറക്ടർ ടി വി സുഭാഷ് ഐ എ എസ്, അഡിഷണൽ ഡയറർക്ടർമാരായ സലിൻ മാങ്കുഴി, കെ ജി സന്തോഷ്, ഡെപ്യൂട്ടി ഡയറക്ടർമാരായ കെ സുരേഷ് കുമാർ, വി പി അശ്വതി, എസ് ജയകുമാർ എന്നിവർ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *