മൃഗങ്ങളുടെ ആവാസവ്യവസ്ഥയിലേക്ക് മനുഷ്യൻ കടന്നു കയറരുത് : മന്ത്രി ജെ.ചിഞ്ചുറാണി

Spread the love

വന്യജീവി വാരോഘോഷം മന്ത്രി ഉദ്ഘാടനം ചെയ്തു.

മനുഷ്യൻ മറ്റ് ആവാസ വ്യവസ്ഥകളിലേക്ക് കടന്നു കയറരുതെന്നും വനവും വന്യജീവികളും പ്രകൃതിയുടെ ഭാഗമാണെന്ന ചിന്ത നിലനിർത്തണമെന്നും

മൃഗസംരക്ഷണ, മൃഗശാല വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി അഭിപ്രായപ്പെട്ടു. തിരുവനന്തപുരം മ്യൂസിയം കോമ്പൗണ്ടിൽ നടന്ന ചടങ്ങിൽ വന്യജീവി വാരാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 1952 മുതൽ ഇന്ത്യയിലെമ്പാടും വന്യജീവി വാരാഘോഷം സംഘടിപ്പിച്ചു വരുന്നു. വനം, വന്യജീവി സംരക്ഷണത്തിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനാണ് ഒക്ടോബർ 2 മുതൽ 8 വരെ ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കുന്നത്.

മനുഷ്യ സമൂഹത്തിന്റെ അനിയന്ത്രിതമായ ഇടപെടലുകൾ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്നു. ചൂരൽ മലയിലടക്കമുണ്ടായ ദുരന്തങ്ങൾ ഇതിന്റെ ഉദാഹരണങ്ങളാണ്. സഹവർത്തിത്വത്തിൽ നിന്ന് വന്യജീവി സംരക്ഷണം എന്ന ആശയം ഉയർത്തിയാണ് മ്യൂസിയം, മൃഗശാല വകുപ്പ് വാരാചരണം സംഘടിപ്പിക്കുന്നത്. ഒരു വിനോദ സഞ്ചാര കേന്ദ്രമെന്നതിലുപരി മൃഗങ്ങളുടെ തനതായ ആവാസ വ്യവസ്ഥ ഉറപ്പുവരുത്താൻ മൃഗശാല ശ്രമിക്കുന്നുണ്ട്. നിലവിലെ മൃഗങ്ങളെ കൂടാതെ ജിറാഫടക്കമുള്ളവയെ മൃഗശാലയിലേക്കെത്തിക്കാനുള്ള പരിപാടികളുമായി വകുപ്പ് മുന്നോട്ട് പോകുന്നു. ഹനുമാൻ കുരങ്ങ് ചാടിപ്പോയ സാഹചര്യത്തിൽ മാതൃകാപരമായ പ്രവർത്തനത്തിലൂടെ അവയെ തിരികെയെത്തിച്ച മൃഗശാല ജീവനക്കാരെ മന്ത്രി അഭിനന്ദിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *