തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഐസിഎസ്എസ്ആറുമായി സഹകരിച്ച് സ്പ്രിംഗര്‍ നേച്ചര്‍ ഇന്ത്യ സംഘടിപ്പിക്കുന്ന ഇന്ത്യാ റിസര്‍ച്ച് ടൂര്‍ 2024 തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസില്‍ (സിഡിഎസ്) എത്തി. ‘റിസര്‍ച്ച് ഇന്റഗ്രിറ്റിയും സോഷ്യല്‍ സയന്‍സ് റിസര്‍ച്ചിനെ ശക്തിപ്പെടുത്തുന്നതില്‍ അതിന്റെ പങ്കും’ എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ച അവതരിപ്പിച്ചു. ഡാറ്റാ സുതാര്യത, ഗവേഷണത്തിലെ നൈതിക വെല്ലുവിളികള്‍ തുടങ്ങിയ പ്രധാന മേഖലകള്‍ സിഡിഎസിലെ പ്രൊഫ. സൂരജ് ജേക്കബും പ്രൊഫ. ജെ ദേവികയും സ്പ്രിംഗര്‍ നേച്ചറിലെ ആഗോള വിദഗ്ധരും ചര്‍ച്ച ചെയ്തു.
സിഡിഎസില്‍ നടന്ന ചര്‍ച്ചകള്‍ എല്ലാ ശാസ്ത്രീയ അന്വേഷണങ്ങളുടെയും നട്ടെല്ലെന്ന നിലയില്‍ സമഗ്രതയുടെ പ്രാധാന്യം ആവര്‍ത്തിച്ച് ഉറപ്പിച്ചെന്നു സ്പ്രിംഗര്‍ നേച്ചര്‍ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ വെങ്കിടേഷ് സര്‍വസിദ്ധി പറഞ്ഞു. ഗവേഷണ ഫലങ്ങള്‍ വിശ്വസനീയവും സമൂഹത്തിന് ഉപയോഗപ്രദവുമാണെന്നും സ്പ്രിംഗര്‍ നേച്ചര്‍ ഇന്ത്യയുമായി സഹകരിച്ചതില്‍ സന്തോഷമുണ്ടെന്നും സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് ഡയറക്ടര്‍ പ്രൊഫ. സി വീരമണി പറഞ്ഞു.
ഗര്‍ നേച്ചര്‍ ഇന്ത്യ സംഘടിപ്പിക്കുന്ന ഇന്ത്യാ റിസര്‍ച്ച് ടൂര്‍ 2024 ഗവേഷണ സമഗ്രത, പ്രസിദ്ധീകരണത്തിലെ മികച്ച സമ്പ്രദായങ്ങള്‍, അക്കാദമിക് ഗവേഷണത്തിലെ ഉയര്‍ന്നുവരുന്ന പ്രവണതകള്‍ എന്നിവയെക്കുറിച്ചുള്ള സംഭാഷണം വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ടുള്ള രാജ്യവ്യാപക സംരംഭമാണ്. ടൂര്‍ തമിഴ്നാട്ടിലേക്കുള്ള യാത്ര തുടരുകയും ഈ വര്‍ഷത്തെ പര്യടനം ചെന്നൈയിലെ എസ് ആര്‍ എം യൂണിവേഴ്‌സിറ്റിയില്‍ അവസാനിക്കുകയും ചെയ്യും. അക്കാദമിക് കമ്മ്യൂണിറ്റികളെ ഒരുമിച്ച് കൊണ്ടുവരുന്നതിനും ഗവേഷണത്തിലെ പ്രധാന വിഷയങ്ങളില്‍ ശക്തമായ ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പര്യടനം സഹായിക്കും.
AISHWARYA