വാർഷിക പൊതുയോഗം നടന്നു

Spread the love

തൃശൂർ: ഇസാഫ് സ്വാശ്രയ മൾട്ടിസ്റ്റേറ്റ് ആഗ്രോ കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ 13-ാ മത് വാർഷിക പൊതുയോഗവും അംഗങ്ങൾക്ക് നൽകുന്ന സ്നേഹഭവനങ്ങളുടെ താക്കോൽദാനവും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോൾ തോമസ് ഉദ്‌ഘാടനം ചെയ്തു. സ്വാശ്രയ മൾട്ടിസ്റ്റേറ്റ് ആഗ്രോ കോഓപ്പറേറ്റീവ് സൊസൈറ്റി ചെയർപേഴ്സൺ സെലീന ജോർജ് അധ്യക്ഷത വഹിച്ചു. ജലാശയത്തിന്റെ സുസ്ഥിരമായ സംരക്ഷണ പ്രവർത്തനങ്ങൾക്ക് ദേശീയ അവാർഡ് കരസ്ഥമാക്കിയ മറ്റത്തൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി ബിഅശ്വതി, സെക്രട്ടറി എം ശാലിനി എന്നിവരെ ചടങ്ങിൽ ആദരിച്ചു. പുത്തൻ കാർഷിക രീതികൾ അവലംബിച്ച് വിജയം നേടിയ കർഷകരെയും ചടങ്ങിൽ ആദരിച്ചു. ഇസാഫ് സ്വാശ്രയ മൾട്ടിസ്റ്റേറ്റ് ആഗ്രോ കോഓപ്പറേറ്റീവ് സൊസൈറ്റി സിഇഒ ക്രിസ്തുദാസ് കാരയിൽ, വൈസ് ചെയർമാൻ ജേക്കബ് സാമൂവൽ, ബീന ജോർജ്, സുനിൽ നമ്പൂതിരി എന്നിവർ പ്രസംഗിച്ചു.

Photo Caption; ഇസാഫ് സ്വാശ്രയ മൾട്ടിസ്റ്റേറ്റ് ആഗ്രോ കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ വാർഷിക പൊതുയോഗം ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോൾ തോമസ് ഉദ്‌ഘാടനം ചെയ്യുന്നു

Ajith V Raveendran

Author

Leave a Reply

Your email address will not be published. Required fields are marked *