കൊല്ലം: തൃശൂർ ആസ്ഥാനമായുള്ള ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ പുതിയ ശാഖ കൊല്ലം ചിന്നക്കടയിൽ എൻ കെ പ്രേമചന്ദ്രൻ എം പി ഉദ്ഘാടനം ചെയ്തു. പുതുതലമുറ ബാങ്കിങ് ഉൽപന്നങ്ങളും സേവനങ്ങളും വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ജില്ലയിൽ പുതിയ ശാഖ കൂടി തുറന്നത്. വ്യക്തിഗത ബാങ്കിങ്, ലോക്കര്‍ സൗകര്യം, വിവിധ നിക്ഷേപ- വായ്പ സേവനങ്ങള്‍ എന്നിവ ശാഖയിൽ ലഭ്യമാണ്. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോർജ് തോമസ് അധ്യക്ഷത വഹിച്ചു. ലാലാസ് ഗ്രൂപ്പ് എംഡി വിനോദ് ലാൽ എടിഎം കൗണ്ടറും കിംസ് ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ. അർജുൻ ആത്മാറാം സേഫ് ഡിപ്പോസിറ്റ് ലോക്കറും ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുൻ മേയർ ഹണി ബെഞ്ചമിൻ, ചാർട്ടേർഡ് അക്കൗണ്ടന്റ് സാബു സി എസ്, ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സുദേവ് കുമാർ വി, ബ്രാഞ്ച് ബാങ്കിങ് ഹെഡ് രജീഷ് കളപുരയിൽ, റീജണൽ ഹെഡ് പ്രദീപ് നായർ, ക്ലസ്റ്റർ ഹെഡ്സ് ജ്ഞാന സ്റ്റാലിൻ ജി, ലജീവ് ജി എൽ, ബ്രാഞ്ച് ഹെഡ് വിജിത്ത് എസ് എന്നിവർ സംസാരിച്ചു.
Photo Caption; ചിന്നക്കടയിൽ പ്രവർത്തനമാരംഭിച്ച ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് ശാഖ എൻ കെ പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്യുന്നു.
Ajith V Raveendran