ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സർക്കുലർ പുറത്തിറക്കി

Spread the love

സംസ്ഥാനത്ത് നടക്കുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുഭരണവകുപ്പ് സർക്കുലർ പുറത്തിറക്കി. പാലക്കാട്, ചേലക്കര നിയോജക മണ്ഡലങ്ങളിലും വയനാട് പാർലമെന്റ് മണ്ഡലത്തിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തീയതി 2024 ഒക്ടോബർ 25 ഉം സൂക്ഷ്മ പരിശോധന 2024 ഓക്ടോബർ 28 നുമാണ്. സ്ഥാനാർഥികൾക്ക് 2024 ഒക്ടോബർ 30 വരെ നാമനിർദ്ദേശ പത്രിക പിൻവലിക്കാം. വോട്ടെടുപ്പ് 2024 നവംബർ 13നും വോട്ടെണ്ണൽ നവംബർ 23നുമായിരിക്കുമെന്ന് സർക്കുലറിൽ അറിയിച്ചു. കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് പ്രകാരം 2024 ഒക്ടോബർ 15 മുതൽ പാലക്കാട്, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ തെരഞ്ഞെടുപ്പ് മാതൃക പെരുമാറ്റചട്ടം നിലവിൽ വന്നു. മാതൃക പെരുമാറ്റചട്ടത്തിന്റെ വിശദാംശങ്ങൾ eci.gov.in/Handbooks, eci.gov.in/manuals, http://ceo.kerala.gov.in/handbooks എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.

 

Author

Leave a Reply

Your email address will not be published. Required fields are marked *