പ്രഭാഷകനും സാഹിത്യ നിരൂപകനും സാംസ്കാരിക പ്രവര്‍ത്തകനുമായ ബാലചന്ദ്രന് വടക്കേടത്തിന്റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി അനുശോചിച്ചു.
കോണ്‍ഗ്രസ് സഹയാത്രികനായിരുന്ന ബാലചന്ദ്രന് വടക്കേടത്തിന്റെ രചനകള്‍ സാമൂഹ്യ പ്രതിബദ്ധത നിറഞ്ഞവയായിരുന്നു. അധികാരംമാത്രം കാംക്ഷിക്കുന്ന കമ്യൂണിസ്റ്റ് കാപട്യവും വര്‍ഗീയ ഫാസിസത്തിലെ അപകടവും സമൂഹത്തെ ബോധവത്കരിക്കാനായി അദ്ദേഹം നിരന്തരം ശ്രമിച്ചിരുന്നു. കോണ്‍ഗ്രസിന്റെ മതേതര ആശയങ്ങളും നയങ്ങളും സമൂഹത്തിന്റെ നന്മയ്ക്ക് ഏറെ പ്രയോജനം ചെയ്യുന്നവയാണെന്ന് അടിയുറച്ച വിശ്വസിച്ച സാഹിത്യകാരന് കൂടിയായ ബാലചന്ദ്രന് വടക്കേടത്തിന്റെ വേര്‍പാട് കേരളീയ സമൂഹത്തിന് കനത്ത നഷ്ടമാണെന്ന് കെ.സുധാകരന് പറഞ്ഞു.