സിപിഎമ്മിനും ബിജെപിക്കും ലീഡേഴ്‌സ് ഇല്ല, ഉള്ളത് ഡീലേഴ്‌സ് മാത്രം: യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍

Spread the love

ലോകസ്ഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മും ബിജെപിയും ഡീലുണ്ടായിരുന്നു. അതിന്റെ ഫലമാണ് തൃശ്ശൂര്‍പൂരം കലക്കി ബിജെപിയെ വിജയിപ്പിച്ചത്. ആ ഡീല്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കും വ്യാപിപ്പിക്കുകയാണ്. അതിന്റെ ഭാഗമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് അസംബ്ലി മണ്ഡലത്തില്‍ ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ സിപിഎം നിര്‍ത്തിയത്. പാലക്കാട് ബിജെപിയുടെയും ചേലക്കരയില്‍ സിപിഎമിന്റെയും സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക എന്നാതാണ് സിപിഎമ്മും ബിജെപിയും തമ്മിലുള്ള പുതിയ ഡീല്‍. അതുപ്രകാരം നേരത്തെ തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണ് സരിന്‍ കോണ്‍ഗ്രസ് വിട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പാലക്കാട് മത്സരിക്കുന്നതെന്നും എംഎം ഹസന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *