എസ് പി മെഡിഫോർട്ടിൽ കേക്ക് മിക്‌സിംഗ് ചടങ്ങ് സംഘടിപ്പിച്ചു

Spread the love

തിരുവനന്തപുരം: ക്രിസ്തുമസ് പുതുവർഷാഘോഷങ്ങളുടെ ഭാഗമായി ഈഞ്ചക്കലിൽ പുതിയതായി ആരംഭിച്ച എസ് പി മെഡിഫോർട്ടിലെ മീൽസ് ഫസ്റ്റ് റെസ്റ്റോറന്റിന്റെ അഭുമുഖ്യത്തിൽ കേക്ക് മിക്‌സിംഗ് ചടങ്ങ് സംഘടിപ്പിച്ചു. കുട്ടികളും ഹോസ്പിറ്റൽ ജീവനക്കാരും അടക്കം 200 പേർ ചടങ്ങിൽ പങ്കെടുത്തു.

എക്‌സിക്യുട്ടീവ് ഷെഫ് സുരേഷ് കെയുടെ നേതൃത്വത്തിലാണ് പരമ്പരാഗത ക്രിസ്മസ് പ്ലം കേക്കിനുള്ള കൂട്ടുകൾ തയാറാക്കിയത്. മൂന്നു മാസം മുന്നേ തന്നെ ഇതിന്റെ ഒരുക്കങ്ങൾ ആരംഭിച്ചതായി എസ് പി മെഡിഫോർട്ട് ചെയർമാൻ എസ് പി അശോകൻ പറഞ്ഞു. ഇതാദ്യമായാണ് ഒരു ഹോസ്പിറ്റൽ ഇത്തരത്തിൽ ഒരു ചടങ്ങ് സംഘടിപ്പിക്കുന്നതെന്ന് ജോയിന്റ് ചെയർമാൻ എസ് പി സുബ്രമണ്യൻ പറഞ്ഞു. വെണ്ണയും പ്രകൃതിദത്തമായ തേനും ഉണക്കമുന്തിരി, വെള്ള മുന്തിരി, ഈന്തപ്പപ്പഴം, ചെറി, അത്തിപ്പഴം, ആപ്രിക്കോട്ട്, ക്യാൻഡിഡ് ഓറഞ്ച് പീള, ഇഞ്ചി, ക്യാൻഡിഡ് ലെമൺ പീള, പിസ്താഷിയോ, ബദാം, കശുഅണ്ടി പരിപ്പ്, വാൾനട്ട് തുടങ്ങിയവ ഉപയോഗിച്ചാണ് മിക്‌സിംഗ് നടത്തിയത്.

എല്ലാവർക്കും പ്രവേശനമുള്ള അതിവിശാലമായ റെസ്റ്റോറന്റ് സൗകര്യമാണ് എസ് പി മെഡിഫോർട്ടിൽ ഒരുക്കിയിട്ടുളളത്. വിവിധ വിഭവങ്ങൾ ആസ്വദിക്കാൻ സാധാരണക്കാർക്കും റെസ്റ്റോറന്റ് സൗകര്യം ഉപയോഗിക്കാൻ കഴിയും. രാവിലെ 6 മുതൽ രാത്രി 10 മണി വരെയാണ് പൊതുജനങ്ങൾക്ക് ഇവിടെ ഭക്ഷണം ലഭ്യമാകുക.

എസ് പി മെഡിഫോർട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ ഡോ.ആദിത്യ, അദ്വൈത് എ ബാല എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ഫോട്ടോ ക്യാപ്ഷൻ : എസ് പി മെഡിഫോർട്ടിലെ മീൽസ് ഫസ്റ്റ് റെസ്റ്റോറന്റിന്റെ അഭുമുഖ്യത്തിൽ സംഘടിപ്പിച്ച കേക്ക് മിക്‌സിംഗ് ചടങ്ങിൽ നിന്ന്

Author

Leave a Reply

Your email address will not be published. Required fields are marked *