തിരുവനന്തപുരം : കേരളത്തിൽ ലക്ഷത്തിൽ 140 പേർക്ക് പക്ഷാഘാതം സംഭവിക്കുന്നുണ്ടെന്നും 85 ശതമാനം പേർക്കും ഈ രാഗത്തെക്കുറിച്ചു അറിവില്ലാത്തവരാണെന്നും ലോക പക്ഷാഘാത ദിനാചരണത്തിന്റെ ഭാഗമായി ഈഞ്ചക്കൽ എസ് പി മെഡിഫോർട്ടിന്റെ ആഭിമുഖ്യത്തിൽ നടന്ന പക്ഷാഘാത അവബോധ സംഗമത്തിൽ വിദഗ്ധ ഡോക്ടറന്മാർ അഭിപ്രായപ്പെട്ടു. സ്ട്രോക്ക് അഥവാ പക്ഷാഘാതം വളരെ ഗൗരവമുള്ള ഒരു രോഗാവസ്ഥയാണ്. ഇത് ആരംഭത്തിലെ മനസ്സിലാക്കാൻ കഴിഞ്ഞാൽ 80 ശതമാനം പേരിലും ചികിൽസിച്ചു ഭേദമാക്കാൻ കഴിയുന്നതാണെന്ന് എസ് പി മെഡിഫോർട്ട് ന്യൂറോവിഭാഗം സീനിയർ കൺസൾട്ടന്റ് മനോരമദേവി കെ രാജൻ പറഞ്ഞു.
പക്ഷാഘാത ദിനാചരണത്തിന്റെ ഭാഗമായി 100 പേർ അണിനിരന്ന വാക്കത്തൺ ദേശീയ ഗെയിംസ് ടെന്നീസ് മെഡൽ ജേതാവ് എം എസ് കൃഷ്ണകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. സ്പോർട്സിന്റെ സഹായത്തോടെ കൂടുതൽ പേരിലേക്ക് പക്ഷാഘാത ബോധവത്കരണം നടത്തുന്നതിനാണ് വേൾഡ് സ്ട്രോക്ക് ഓർഗനൈസേഷന്റെ ശ്രമമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പക്ഷാഘാത രോഗം ചികിത്സക്ക് വേണ്ട അത്യാധുനിക സൗകര്യങ്ങൾ ഒരുക്കുന്നതിൽ എസ് പി മെഡിഫോർട്ട് പ്രതിജ്ഞാബദ്ധമാണെന്ന് എസ് പി മെഡിഫോർട്ട് ജോയിന്റ് ചെയർമാനും മാനേജിങ് ഡയറക്റ്റ്റുമായ എസ് പി സുബ്രഹ്മണ്യൻ പറഞ്ഞു. തിരുവനന്തപുരത്ത് ആദ്യമായി ഒരു സ്വകാര്യ ആശുപത്രിയിൽ നടപ്പിലാക്കുന്ന സ്ട്രോക്ക് രജിസ്ട്രി എസ് പി മെഡിഫോർട്ടിൽ ആരംഭിച്ചതായി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ആദിത്യ അറിയിച്ചു.
ന്യൂറോളജി വിഭാഗം കോൺസൽട്ടന്റുമാരായ ഡോ. സോനു കുര്യൻ, ഡോ.ശ്രീജിത്ത് എം ഡി എന്നിവരും സംസാരിച്ചു. പക്ഷാഘാതം സംഭവിച്ചതിന് ശേഷം ജീവിതത്തിലേക്ക് തിരികെ വന്ന 85 വയസ്സുള്ള ആനന്ദവല്ലി, ആറ്റിങ്ങൽ നഗരസഭ അംഗം നജാം, ശ്രീകുമാർ ബി എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. അതിജീവിതർ തങ്ങളുടെ രോഗകാലത്തെക്കുറിച്ചും അതിനെ അതിജീവിച്ചതിനെക്കുറിച്ചും ചടങ്ങിൽ അനുഭവങ്ങൾ പങ്ക് വെച്ചു.
പക്ഷാഘാതം കണ്ടെത്തുന്നതിനുള്ള സൗജന്യ പരിശോധന ക്യാമ്പ് ഒക്ടോബർ 28 മുതൽ നവംബർ 2 വരെ എല്ലാ ദിവസം രാവിലെ 9 മുതൽ ഉച്ചക്ക് 3 വരെ സംഘടിപ്പിക്കും. വിളിക്കേണ്ട സ്ട്രോക്ക് ലൈൻ നമ്പർ 0471 3100 101.
Asha Mahadevan